Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രൈ​സ്ത​വ​സ​ഭ ഐ​ക്യം...

ക്രൈ​സ്ത​വ​സ​ഭ ഐ​ക്യം സ​മൂ​ഹ ന​ന്മ​ക്ക്​ വ​ഴി തെ​ളി​ക്കും –മെ​ത്രാ​പ്പോ​ലീ​ത്ത

text_fields
bookmark_border
ക്രൈ​സ്ത​വ​സ​ഭ ഐ​ക്യം സ​മൂ​ഹ ന​ന്മ​ക്ക്​ വ​ഴി തെ​ളി​ക്കും –മെ​ത്രാ​പ്പോ​ലീ​ത്ത
cancel
camera_alt

കെ.​സി.​സി അ​ബൂ​ദ​ബി സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​സ​ഫ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ സ​ന്ധ്യ ‘ബോ​ണ കിം​താ -2024’ പ്ര​സി​ഡ​ന്റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബൂ​ദ​ബി: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യം മാ​ന​വ​രാ​ശി​യു​ടെ സ​മാ​ധാ​ന​ത്തി​നും സ​മൂ​ഹ ന​ന്മ​ക്കും വ​ഴി തെ​ളി​ക്കു​മെ​ന്ന്​ കെ.​സി.​സി പ്ര​സി​ഡ​ന്റും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ ക​ൽ​ക്ക​ട്ട ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

കേ​ര​ള​ത്തി​ലെ ക്രൈ​സ്‌​ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് (കെ.​സി.​സി) അ​ബൂ​ദ​ബി സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​സ​ഫ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ സ​ന്ധ്യ ‘ബോ​ണ കിം​താ- 2024’ ഉ​ദ്ഘ​ടാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​സി.​സി അ​ബൂ​ദ​ബി സോ​ണ​ൽ പ്ര​സി​ഡ​ന്റ് ഫാ. ​എ​ൽ​ദോ എം. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ ജി​ജു ജോ​സ​ഫ്, ലാ​ൽ​ജി എം. ​ഫി​ലി​പ്പ്, ഫാ. ​സി​ജോ എ​ബ്ര​ഹാം, അ​ജി​ത്ത് ഈ​പ്പ​ൻ തോ​മ​സ്, ഫാ. ​മാ​ത്യു ജോ​ൺ, കെ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പാ​പ്പ​ച്ച​ൻ, ട്ര​ഷ​റ​ർ സു​നി​ൽ മാ​ത്യു, ജേ​ക്ക​ബ് ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, മാ​ർ​ത്തോ​മ ച​ർ​ച്ച്, സി.​എ​സ്‌.​ഐ മ​ല​യാ​ളം പാ​രീ​ഷ്, മോ​ർ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ൻ ക്നാ​നാ​യ പ​ള്ളി​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ഗാ​ന ശു​ശ്രൂ​ഷ ന​ട​ത്തി. ഐ. ​തോ​മ​സ്, ബി​ജു നൈ​നാ​ൻ കു​ര്യ​ൻ, ബി​ജു ടി. ​മാ​ത്യു, ബി​ജു ഫി​ലി​പ്പ്, ഗീ​വ​ർ​ഗീ​സ് ഫി​ലി​പ്പ്, റോ​ണി വി. ​ജോ​ൺ, മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ ഈ​സ്റ്റ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peaceChristian Church Unity
News Summary - Christian church unity will prove a way for social good
Next Story