Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെ​ന്നൈ സൂ​പ്പ‍ർ...

ചെ​ന്നൈ സൂ​പ്പ‍ർ കി​ങ്സ് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്റെ ചി​റ​കി​ൽ

text_fields
bookmark_border
ചെ​ന്നൈ സൂ​പ്പ‍ർ കി​ങ്സ് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്റെ ചി​റ​കി​ൽ
cancel
camera_alt

ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്‍റെ ഔ​ദ്യോ​​ഗി​ക സ്പോ​ൺ​സ​ർ​മാ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ്

ദു​ബൈ: അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ യു.​എ.​ഇ​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​സ്​ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ.​പി.​എ​ൽ) ടീ​മാ​യ ചെ​ന്നൈ സൂ​പ്പ‍ർ കി​ങ്സി​ന്‍റെ ഔ​ദ്യോ​​ഗി​ക സ്പോ​ൺ​സ​ർ​മാ​ർ. ടീം ​ഒ​ഫീ​ഷ്യ​ലു​ക​ളു​ടെ​യും ക​ളി​ക്കാ​രു​ടെ​യും ഇ​ത്തി​ഹാ​ദ് കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചെ​ന്നൈ​യി​ലെ ക​ലൈ​വാ​ണ​ർ അ​ര​ങ്ങ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

സ്​​പോ​ൺ​സ​ർ​മാ​രാ​യ​തോ​ടെ ഇ​ത്തി​ഹാ​ദി​ന്‍റെ ലോ​ഗോ ടീ​മം​ഗ​ങ്ങ​ളു​ടെ ജ​ഴ്​​സി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​നെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ഇ​ത്തി​ഹാ​ദ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​നെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​തി​ലൂ​ടെ അ​സാ​ധാ​ര​ണ യാ​ത്ര​ക്കാ​ണ്​ തു​ട​ക്കം​കു​റി​ക്കു​ന്ന​തെ​ന്ന്​ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ലെ ചീ​ഫ് റ​വ​ന്യൂ ഓ​ഫി​സ​ർ അ​രി​ക് ഡെ ​പ​റ​ഞ്ഞു. സ​ഹ​ക​ര​ണം ഇ​ത്തി​ഹാ​ദി​ന്‍റെ​യും ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്‍റെ​യും യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണെ​ന്നും ആ​രാ​ധ​ക​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ശ​ക്ത​മാ​യ ബ​ന്ധം സ്ഥാ​പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത്തി​ഹാ​ദ് 10 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മൊ​ത്തം 165 പ്ര​തി​വാ​ര വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് ഇ​ന്ത്യ​ൻ യാ​ത്ര​ക്കാ​രെ ലോ​ക​മെ​മ്പാ​ടു​മു​ള്ള 70ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്. അ​ടു​ത്തി​ടെ എ​യ​ർ​ലൈ​ൻ കോ​ഴി​ക്കോ​ട്ടേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. കൂ​ടാ​തെ മും​ബൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ പ്ര​തി​ദി​നം ര​ണ്ടി​ൽ​നി​ന്ന്​ നാ​ലി​ലേ​ക്ക്​ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai Super KingsEtihad AirwaysUAE
News Summary - Chennai-Super-Kings-Etihad-Airways
Next Story