Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയവും വൃക്കകളും...

ഹൃദയവും വൃക്കകളും മാറ്റിവച്ചു; ആതുരശുശ്രൂഷാ ചരി​ത്രത്തിൽ നാഴികകല്ല്​

text_fields
bookmark_border
ഹൃദയവും വൃക്കകളും മാറ്റിവച്ചു; ആതുരശുശ്രൂഷാ ചരി​ത്രത്തിൽ നാഴികകല്ല്​
cancel

അബൂദബി: രാജ്യത്തി​​െൻറ ആതുരശുശ്രൂഷാ ചരി​ത്രത്തിൽ  നാഴികക്കല്ലായി അപൂർവ അവയവമാറ്റ ശസ്​ത്രക്രീയ. ഒരു ശസ്ത്രക്രീയയിൽ തന്നെ ഹൃദയവും വൃക്കകളും മാറ്റിക്കുന്ന ശസ്ത്രക്രീയയാണ്​ അബൂദബി ക്ലീവ്​ലാൻറ്​ ക്ലിനിക്​ ആശുപത്രിയിൽ വിജയകരമായി നടത്തിയത്​. യു.എ.ഇയിൽ ആദ്യമാണ്​ ഇത്തരം ശസ്​ത്രക്രീയയെന്ന്​​ ആശുപത്രിയിലെ ഡോക്​ടർമാർ അറിയിച്ചു. കഴിഞ്ഞ അഞ്ചിനാണ്​ ശസ്​ത്രക്രീയ നടന്നത്​. ക്ലിനിക്കി​​െൻറ ആക്​ടിങ്​ സി.ഇ.ഒ ഡോ. രാകേഷ്​ സൂരിയുടെ നേതൃത്വത്തിൽ നാല്​ പേരടങ്ങുന്ന സംഘമാണ്​ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രീയ നടത്തിയത്​. മസ്​തിഷ്​ക്ക മരണം സംഭവിച്ച ആളിൽ നിന്ന്​ എടുത്ത ഹൃദയം 38 വയസുള്ള ഇമിറാത്തി യുവാവിനാണ്​ നൽകിയത്​. കടുത്ത ഹൃദ്രോഗത്തെ തുടർന്ന്​ മരണാസന്നനായി കഴിയുകയായിരുന്നു ഇയാൾ. സർക്കാർ അവയവമാറ്റ ശസ്​ത്രക്രീയകൾക്ക്​ അനുമതി നൽകിയ ഉടൻ പേര്​ നൽകി കാത്തിരിക്കുകയായിരുന്നു ഇയാൾ.

ഹൃദയം  പുതിയ ശരീരത്തിലേക്ക്​ മാറ്റി വച്ചയുടൻ മിടിച്ചു തുടങ്ങി. ആറ്​ മണിക്കൂറിന്​ ശേഷം ശസ്​ത്രക്രീയാ മുറിയിൽനിന്ന്​ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റുകയും ചെയ്​തു. രോഗി സുഖം പ്രാപിച്ച്​ വരികയാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. അതേ രാത്രി തന്നെ ഡോ. ബഷീർ സങ്കാരിയുടെ നേതൃത്വത്തിലുള്ള സംഘം വൃക്കകളും മാറ്റിവച്ചു. അവയവമാറ്റത്തിന്​ ആശുപത്രിയിൽ പേര്​ നൽകി കാത്തിരുന്ന മറ്റൊരാളിലേക്കാണ്​ ഒരെണ്ണം ​ മാറ്റിവച്ചത്​. മറ്റൊന്ന്​ അബൂദബി കിംങ്​ ഖലീഫ മെഡിക്കൽ സിറ്റിയിലെ രോഗിക്കും നൽകി. സൗദി സ​െൻറർ ഫോർ ഒാർഗൻ ട്രാൻസ്​പ്ലാ​േൻറഷനിൽ നിന്നെത്തിയ സംഘമാണ്​ ഇൗ രോഗിക്ക്​ ശസ്​ത്രക്രീയ നടത്തിയത്. ഹൃദ്രോഗ ചികിൽയുടെ വിവിധ വിഭാഗങ്ങളിൽ വിദഗ്​ധരായ 24 അംഗ സംഘം രണ്ട്​ വർഷമായി ഹൃദയമാറ്റ ശസ്​ത്രക്രീയക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന്​ ആശുപത്രിയിലെ ഹൃദ്രോഗ^ഹൃദയമാറ്റ പദ്ധതി ഡയറക്​ടർ ഡോ. ഫെറാസ്​ ബദർ പറഞ്ഞു.

ഇതിനായി നിരന്തര പരിശ്രമങ്ങൾക്കും പരിശീലനങ്ങളും നടത്തിയിരുന്നു. വൻ സന്നാഹങ്ങളൊരുക്കി യു.എ.ഇ. നാഷ്​ണൽ ഒാർഗൻ ട്രാൻസ്​പ്ലാൻറ്​ കമ്മറ്റിയും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അമേരിക്കയിലെയും സൗദി അറേബ്യയിലേയും യു.എ.ഇലെയും മികച്ച ആശുപത്രികളുടെ സഹകരണവും ശസ്​ത്രക്രീയക്ക്​ ലഭ്യമാക്കിയിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newschanging the Kidney and Heart
News Summary - changing the Kidney and Heart
Next Story