Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​മോ​ൺ കേ​ര​ള...

ക​മോ​ൺ കേ​ര​ള ക​ള​റാ​ക്കാ​ൻ ചാ​ക്കോ​ച്ച​നും ഭാ​വ​ന​യും; ഷാ​ർ​ജ ഇ​ള​കി​മ​റി​യും

text_fields
bookmark_border
ക​മോ​ൺ കേ​ര​ള ക​ള​റാ​ക്കാ​ൻ ചാ​ക്കോ​ച്ച​നും ഭാ​വ​ന​യും; ഷാ​ർ​ജ ഇ​ള​കി​മ​റി​യും
cancel

ഷാ​ർ​ജ: കേ​ര​ള​വും പ്ര​വാ​സ​ലോ​ക​വും ഒ​രേ മ​ന​സ്സോ​ടെ കൈ​കോ​ർ​ത്ത ​മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ‘2018’ എ​ന്ന സൂ​പ്പ​ർ ഹി​റ്റി​ന്‍റെ വി​ജ​യ​മേ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ ഷാ​ർ​ജ​യു​ടെ സ്​​നേ​ഹ​മേ​റ്റു​വാ​ങ്ങാ​ൻ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ത്തു​ന്നു. അ​തി​ജീ​വ​ന​ത്തി​ന്‍റെ മാ​തൃ​ക​യും വ​നി​ത ക​രു​ത്തി​ന്‍റെ പ്ര​തീ​ക​വു​മാ​യ ഭാ​വ​ന​യും ഒ​പ്പം ചേ​രു​മ്പോ​ൾ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​നി​ത്​ വ​ലി​യ പെ​രു​ന്നാ​ൾ.

ഇ​ന്ത്യ​ൻ പ്ര​വാ​സ​ലോ​ക​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള’​യി​ൽ മേ​യ്​ 20, 21 തീ​യ​തി​ക​ളി​ലാ​ണ്​ ചാ​ക്കോ​ച്ച​നും ഭാ​വ​ന​യു​മെ​ത്തു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ൽ​നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ട കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ‘2018’ തി​യ​റ്റ​റു​ക​ളി​ൽ ത​ക​ർ​ത്തോ​ടു​ക​യാ​ണ്. പ്ര​വാ​സ​ലോ​ക​വു​മാ​യി ഏ​റെ ആ​ത്മ​ബ​ന്ധ​മു​ള്ള സി​നി​മ​യു​ടെ ഹി​റ്റ്​ വേ​ള​യി​ലാ​ണ്​ കു​ഞ്ചാ​ക്കോ ഷാ​ർ​ജ​യി​ലെ​ത്തു​ന്ന​ത്.

കുഞ്ചാക്കോ ബോബൻ, ഭാവന

ക​മോ​ൺ കേ​ര​ള​യു​ടെ അ​വ​സാ​ന ദി​ന​മാ​യ മേ​യ്​ 21ന്​ ‘​ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യി​ലാ​ണ്​ കു​ഞ്ചാ​ക്കോ എ​ത്തു​ന്ന​ത്. ഗ​ൾ​ഫി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ൾ ​നെ​ഞ്ചേ​റ്റി​യ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’ ആ​ദ്യ​മാ​യാ​ണ്​ യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ നൊ​സ്റ്റാ​ൾ​ജി​യ​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന ഗാ​ന​ങ്ങ​ൾ മു​ത​ൽ സ​ദ​സ്സി​നെ ആ​​ഘോ​ഷ​ത്തി​ന്‍റെ പ​ര​കോ​ടി​യി​ലെ​ത്തി​ക്കു​ന്ന പു​ത്ത​ൻ പു​തി​യ ഇ​ടി​വെ​ട്ട്​ പാ​ട്ടു​ക​ൾ വ​രെ ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള​യി​ൽ നി​റ​യും. വേ​ദി​​യി​ലെ​ത്തി സ​ദ​സ്സു​മാ​യി സം​വ​ദി​ച്ച്​ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ കാ​ണി​ക​ളെ കൈ​യി​ലെ​ടു​ക്കും. ‘ഒ​രു രാ​ജ​മ​ല്ലി’ മു​ത​ൽ കു​ഞ്ചാ​ക്കോ​യു​ടെ ഹി​റ്റ്​ ഗാ​ന​ങ്ങ​ളാ​ൽ അ​ദ്ദേ​ഹ​ത്തി​ന്​ സം​ഗീ​താ​ദ​രം ഒ​രു​ക്കും.

ഭാ​വ​ന​ക്കി​ത്​ തി​രി​ച്ചു​വ​ര​വി​ന്‍റെ കാ​ല​മാ​ണ്. പ്ര​തി​സ​ന്ധി​ക​ൾ അ​തി​ജീ​വി​ച്ച അ​ഞ്ചു​ വ​ർ​ഷ​ക്കാ​ലം മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്ന്​ അ​ക​ന്നു​നി​ന്ന ഭാ​വ​ന അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ലാ​യി​രു​ന്നു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ‘ന്‍റി​ക്കാ​ക്കാ​ക്കൊ​രു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചെ​ത്തി​യ ഭാ​വ​ന വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ന്‍റ​റി​ൽ പു​തി​യ വി​ശേ​ഷ​ങ്ങ​ളും സ​ന്തോ​ഷ​വും പ​ങ്കു​വെ​ക്കാ​ൻ ഭാ​വ​ന​യെ​ത്തു​മ്പോ​ൾ കൂ​ടു​ത​ലും ഒ​ഴു​കി​യെ​ത്തു​ക വ​നി​താ ആ​രാ​ധ​ക​രാ​യി​രി​ക്കും. മേ​യ്​ 20ന്​ ​രാ​ത്രി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ​നി​ത പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ക്കും. സം​ഗീ​ത​മ​ഴ പെ​യ്യു​ന്ന രാ​വി​​ൽ കേ​ര​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ഗാ​യ​ക​ർ സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhavanaCommon KeralaSharjahChakochan
News Summary - Chakochan and Bhavana to make Common Kerala dark; Sharjah will shake
Next Story