Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമതേതര ജനാധിപത്യ ഇന്ത്യ...

മതേതര ജനാധിപത്യ ഇന്ത്യ നിലവിലില്ല –ഭാഷാ സിംഗ്​

text_fields
bookmark_border
മതേതര ജനാധിപത്യ ഇന്ത്യ നിലവിലില്ല –ഭാഷാ സിംഗ്​
cancel
camera_alt???? ??????

ഷാർജ: നാം ജീവിച്ചിരുന്ന മതേതര ജനാധിപത്യ ഇന്ത്യ എന്ന രാഷ്​ട്രം ഇല്ലാതായെന്ന്​ പ്രമുഖ മാധ്യമ മനുഷ്യാവകാശ പ്രവർത്തക ഭാഷാ സിംഗ്​. ഭരണഘടന തിരുത്തണമെന്നും ഹിന്ദുരാഷ്​ട്രമാക്കി മാറ്റണമെന്നും ആവശ്യപ്പെടുകയും അതിനായി സന്നാഹമൊരുക്കുകയും ചെയ്യുന്നവരു​െട പിടിയിൽ നിന്ന്​ രാജ്യത്തെ തിരിച്ചു പിടിക്കുകയാണ്​ ഇന്ത്യയെ സ്​​േനഹിക്കുന്നവരുടെ കടമയെന്നും ഷാർജ അന്താരാഷ്​ട്ര പുസ്​തകമേളക്കെത്തിയ ഭാഷാ സിംഗ്​ ഗൾഫ്​ മാധ്യമത്തോടു പറഞ്ഞു. 

പണ്ട്​ അബദ്ധമെന്നും തമാശയെന്നും കരുതി ചിരിച്ചു തള്ളിയിരുന്ന പല മണ്ടത്തരങ്ങളും ഇന്ന്​​ ഇന്ത്യയുടെ ഒൗദ്യോഗിക നയവും പാഠ്യവിഷയങ്ങളുമായിരിക്കുന്നു. പണമില്ലെന്നു പറഞ്ഞ്​ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ബജറ്റ്​ വിഹിതം വെട്ടിക്കുറക്കുകയും ​െഫല്ലോഷിപ്പുകളും സ്​കോളർഷിപ്പുകളും ഒഴിവാക്കുകയും ചെയ്യുന്ന രാജ്യത്ത്​ ഗോ മൂത്രവൂം ചാണകവും സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും കോടികളാണ്​ നീക്കിവെക്കുന്നത്​. സ്വച്ച്​ ഭാരത്​ എന്ന േപരിൽ കൊട്ടി​േഘാഷിക്കപ്പെടു​േമ്പാഴും സുപ്രീ​േകാടതി നിയമം മൂലം നി​േരാധിച്ച ​േതാട്ടിപ്പണി ഇല്ലാതാക്കാൻ ഒരു നീക്കവും നടത്തുന്നില്ല. ഒാവുചാലുകൾ വൃത്തിയാക്കുന്നതിനിടെ കൊല്ലപ്പെട്ട മനുഷ്യർക്ക്​ ​േകാടതി നിർ​േദശിച്ച 10 ലക്ഷം നഷ്​ടപരിഹാരം ​േപാലും നൽകാൻ സർക്കാർ തയ്യാറല്ല. 

സ്​​​ത്രീകൾ, ദലിതുകൾ, മതന്യൂനപക്ഷങ്ങൾ എന്നിവർക്കൊന്നും ജീവിക്കാൻ അർഹതയില്ലാത്ത രാജ്യമാണ്​ ഫാഷിസ്​റ്റ്​ ഭരണകൂടം നിർമിച്ചുകൊണ്ടിരിക്കുന്നത്​. ഒരു തെറ്റും ​ചെയ്​തിട്ടില്ലാത്തവരും ഏതുസമയവും ജയിലിൽ അടക്കപ്പെടാം, വെടികൊ​േണ്ടാ അടി കൊ​േണ്ടാ മരിക്കാം. ദാദ്രിയിൽ അഖ്​ലാക്കിനെ വീടു കയറി അടിച്ചു ​െകാന്ന ​പ്രതി ജയിലിൽ മരിച്ചപ്പോൾ ദേശീയ പതാകയിൽ പൊതിഞ്ഞതും കേസിലെ ​കുറ്റാരോപിതകർക്ക്​ എൻ.ടി.പി.സിയിൽ ജോലി കൊടുത്തതുമെല്ലാം വർഗീയ ഭരണ ഹുങ്ക്​ പരസ്യമായി പ്രകടിപ്പിക്കുന്നതി​​െൻറ ഭാഗമാണ്​. ഭരണകൂടവും ജഡ്​ജിമാരും  പൊലീസ്​ ഉ​േദ്യാഗസ്​ഥരും  മാധ്യമങ്ങളുമെല്ലാം നിയമവും ഭരണഘടനയും അട്ടിമറിക്കു​േമ്പാൾ ആ​േരാടു ചെന്ന്​ നീതി ആവശ്യപ്പെടും എന്ന ആശയക്കുഴപ്പം അനുഭവിക്കുകയാണ്​ ജനത. എന്നാൽ ​േചാദ്യം ഉയരുകയും ജനം ഭയക്കുന്നില്ല എന്നു തിരിച്ചറിയുകയും ചെയ്​ത ഭരണകൂടം ആകെ അങ്കലാപ്പിലാണ്​. 

ഉൗതിവീർപ്പിച്ച ​േമാദി ബലൂൺ പൊട്ടിയിരിക്കുന്നു
ന​േര​ന്ദ്ര​േമാദിയുടെ േനതൃത്വത്തിലെ ആർ.എസ്​.എസ്​ നയിക്കുന്ന ഹിന്ദുത്വ ഭരണകൂടം അധികാരത്തി​േലറിയാൽ സംഭവിക്കുന്ന അപകടത്തെക്കുറിച്ച്​ നാമെല്ലാം മുന്നറിയിപ്പു നൽകു​േമ്പാഴും സാധാരണക്കാരും ബിസിനസ്​ പ്രമാണിമാരും വലിയ പ്രതീക്ഷകളാണ്​ വെച്ചുപുലർത്തിയിരുന്നത്​. എന്നാൽ പ്രഖ്യാപിച്ചതൊന്നും നടന്നില്ലെന്നും വഞ്ചിക്കപ്പെട്ടുവെന്നും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ​േനാട്ടുനി​േരാധത്തി​​െൻറ അപകടവും ദൂഷ്യവും ഇ​േപ്പാൾ സമൂഹത്തി​​െൻറ എല്ലാ ​േമഖലയിലും വ്യക്​തമായി. കളളപ്പണം പിടിക്കാ​േനാ നാടിനെ രക്ഷിക്കാ​േനാ അല്ല മറിച്ച്​ അദാനിക്കും അംബാനിക്കും ​േവണ്ടി നടത്തിയതാണ്​ ഇൗ പരിപാടികളെല്ലാം എന്ന്​ ബി.ജെ.പി അണികൾ ​േപാലും തുറന്നു പറയുന്നു. ​േമാദി പ്രധാനമന്ത്രിയാവണം എന്ന്​ വാദിച്ചിരുന്ന അ​േസാച്ചം, ഫിക്കി തുടങ്ങിയ ​േചംബറുകളുടെ റി​േപ്പാർട്ടുകളിലെല്ലാം രാജ്യം സാമ്പത്തികമായി പി​േന്നാട്ടടിച്ച കാര്യം വെളിപ്പെടുന്നു. അ​േച്ചദിൻ എന്നു പറഞ്ഞ്​  ഉൗതി വീർപ്പിച്ച ബലൂൺ തകർന്നു കഴിഞ്ഞു.

മാധ്യമ പ്രവർത്തനം മരണ​ േജാലി
ഭരണകൂടത്തിന്​ ഇഷ്​ടമില്ലാത്ത വാർത്തകൾ റി​േപ്പാർട്ടു ചെയ്​ത നിരവധി മാധ്യമ പ്രവർത്തകർ പണ്ടു കാലം മുത​േല ഇൗ രാജ്യത്തുണ്ടായിരുന്നു. പത്രത്തെയും പത്രപ്രവർത്തകരെയും നിശബ്​ദരാക്കാൻ പലതരം ​തന്ത്രങ്ങളും സർക്കാറും രാഷ്​ട്രീയ പാർട്ടികളും ചെയ്​തു ​േപാരുന്നു. എന്നാൽ സർക്കാറി​െനതിരെ എഴുതുന്നവരെല്ലാം ഏതു സമയവും ഇല്ലാതാ​േയക്കാം എന്ന തരം അപകടാവസ്​ഥ ഇത്ര ഭീകരമായ രീതിയിൽ ഇതാദ്യമാണ്​. ഗൗരി ല​േങ്കശ്​ എ​​െൻറ പ്രിയ സുഹൃത്തായിരുന്നു. അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പലതും അപ്പുപ്പാൾ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വീട്ടിൽ കയറി വധിക്കുമെന്ന്​ അവ​േരാ നമ്മ​േളാ കരുതിയിരുന്നില്ല. ഗൗരിയെ പല തരത്തിലും ശ്വാസം മുട്ടിച്ച സമയങ്ങളിലൊന്നും മാധ്യമ പ്രവർത്തക​േരാ സാംസ്​കാരിക ​േമഖല​േയാ ഒപ്പം നിന്നില്ല എന്ന ദു:ഖവും പങ്കുവെക്ക​െട്ട. മരണ ​േശഷമാണ്​ എല്ലാവരും അയാം ഗൗരി എന്ന മുദ്രാവാക്യവുമായി വരുന്നത്​. ആ മുദ്രാവാക്യ​േത്താട്​ എനിക്ക്​ വി​േയാജിപ്പുണ്ട്​. ഞാൻ ഗൗരിയല്ല, ഗൗരി അനുഭവിച്ച ​േവദനയും നഷ്​ടങ്ങളും നമ്മളാരും അനുഭവിച്ചിട്ടില്ല. 

ഗൗരിക്കു ​േശഷം ഒ​േട്ടറെ മാധ്യമ പ്രവർത്തകർക്ക്​ പരസ്യമായ വധഭീഷണി സന്ദേശങ്ങൾ എത്തിക്കഴിഞ്ഞു.  നല്ല മാധ്യമ ​പ്രവർത്തകരിൽ പലർക്കും ​േജാലിയിൽ തുടരാൻ കഴിയാത്ത, സ്​ഥാപനം മാ​േറണ്ട, സ്വയം ആരംഭി​േക്കണ്ട അവസ്​ഥയാണി​േപ്പാൾ. പി. സായിനാഥ്​, സിദ്ദാർഥ്​ വരദരാജൻ എന്നിവരൊക്കെ സ്​ഥാപനം വി​േടണ്ടി വന്നത്​ എന്തിനാണ്​ എന്നറിയാമ​േല്ലാ. റാണാ അയ്യൂബിനെ​േപ്പാലുള്ളവർ ഒാൺലൈൻ മു​േഖനയും ആക്രമിക്കപ്പെടുന്നു. റാണയുടെ ഗുജറാത്ത്​ ഫയൽസ്​ ഹിന്ദിയി​േലക്ക്​ മൊഴിമാറ്റിയതു ഞാനാണ്​. പ്രകാശന ചടങ്ങിൽ നൂറു കണക്കിനാളുകളാണ്​ പ​െങ്കടുത്തത്​. ഒരു വശത്തു കൂടി മാധ്യമ പ്രവർത്തകർ എതിർക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യു​േമ്പാൾ മറുപുറത്ത്​ നമ്മെ പിന്തുണക്കാനും ആളുകൾ മു​േന്നാട്ടു വരുന്നുവെന്നത്​ ആശ്വാസകരമാണ്​.

​േകാൺഗ്രസും ബി.ജെ.പിയും ഒന്നല്ല
രാജ്യത്തെ ഇതു​േപാലെ ഒരു ഭീകരാവസ്​ഥയിൽ എത്തിച്ചതിൽ ​േകാൺഗ്രസിനും ചെറുതല്ലാത്ത പങ്കുണ്ട്​. എന്നുവെച്ച്​ ​േകാൺഗ്രസിനെയും ബി.ജെ.പിയെയും സമീകരിക്കുന്നതിൽ ശരിയില്ല. ഇടതുപക്ഷ ശക്​തികളും ദലിത്​ ന്യൂനപക്ഷ മുന്നണികളും സാംസ്​കാരിക പ്രവർത്തകരുമെല്ലാം ഒന്നു ​േചർന്ന്​ നടത്തുന്ന മുന്നേറ്റങ്ങളിൽ ​േകാൺഗ്രസിനും ഇടമുണ്ട്​​. രാഹുൽ ​േനതാവാകു​േമാ പ്രധാനമന്ത്രി ആവ​േണാ എന്നതൊന്നും എ​​െൻറ വിഷയമല്ല. എന്നാൽ രാഹുൽ ഗാന്ധിക്ക്​ പ്രധാനമന്ത്രിയാവാനുള്ള ശേഷി കാണുന്നില്ല എന്നു ​േകൾക്കു​േമ്പാൾ സ​േന്താഷമുണ്ട്​. എന്തെന്നാൽ ​േമാദിയിൽ ലക്ഷണമൊത്ത പ്രധാനമ​ന്ത്രിയെ കണ്ടതി​​െൻറ ദുരന്തമാണ്​ രാജ്യം ഇ​േപ്പാൾ അനുഭവിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbhasha singh
News Summary - bhasha singh-uae-gulf news
Next Story