Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്‌മാൻ സേവനം സെന്‍റർ...

അജ്‌മാൻ സേവനം സെന്‍റർ തീർഥോത്സവം ആഘോഷിച്ചു

text_fields
bookmark_border
അജ്‌മാൻ സേവനം സെന്‍റർ തീർഥോത്സവം ആഘോഷിച്ചു
cancel
camera_alt

സേ​വ​നം സെ​ന്‍റ​ർ അ​ജ്‌​മാ​ൻ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യ തീ​ർ​ഥോ​ത്സ​വം മു​ഹ​മ്മ​ദ്‌ സൈ​ദ്‌ അ​ൽ കി​ന്ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


അ​ജ്‌​മാ​ൻ: സേ​വ​നം സെ​ന്‍റ​ർ അ​ജ്‌​മാ​ൻ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യ തീ​ർ​ഥോ​ത്സ​വം-6 ആ​ഘോ​ഷി​ച്ചു. മു​ഹ​മ്മ​ദ്‌ സൈ​ദ്‌ അ​ൽ കി​ന്ദി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ന​സീ​ർ വെ​ളി​യി​ൽ, ഡ​യ​സ്‌ ഇ​ടി​ക്കു​ള, ദി​നേ​ശ്‌ കു​മാ​ർ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. സേ​വ​നം അ​ജ്മാ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ പു​ന്ന​പ്പു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ​പൊ​ളി​റ്റ​ൻ എ​ജു​ക്കേ​ഷ​ന​ൽ മ​നേ​ജ്‌​മെ​ന്‍റ്​ പ്ര​മോ​ട്ട​ർ ഡോ. ​അ​ബ്ബ്‌​ദു​ൽ മ​ജീ​ദി​നെ​യും ജി​ങ്കി​ൾ കോ​ൺ​കോ​ഡ്‌ സം​ഗീ​ത ബാ​ൻ​ഡി​ലെ ക​ലാ​കാ​ര​ൻ നി​ഹാ​ൽ ന​സീ​റി​നെ​യും മു​ഹ​മ്മ​ദ്​ സൈ​ദ്‌ അ​ൽ കി​ന്ദി ആ​ദ​രി​ച്ചു.

സേ​വ​നം സെ​ന്‍റ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സു​ഗു​ണ​ൻ മു​ല്ല​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ ശ​ശാ​ങ്ക​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ലേ​ഡീ​സ് വി​ങ്​ കോ​ഓ​ഡി​നേ​റ്റ​ർ സു​മ പ്ര​ദീ​പ് , ബാ​ല​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ ലിം​ല സു​രേ​ഷ് ,സേ​വ​നം അ​ജ്‌​മാ​ൻ ക​മ്മി​റ്റി ലേ​ഡീ​സ് വി​ങ്​ പ്ര​സി​ഡ​ന്‍റ്

ജ​യ​ശ്രീ രാ​ജ്, സെ​ക്ര​ട്ട​റി ബി​ജി ച​ന്ദ്ര​ൻ, ബാ​ല​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ സൂ​ര്യ പ്ര​മോ​ദ്‌ , പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത്‌ സ​ഹ​ദേ​വ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ്​ എം.​കെ. രാ​ജ​ൻ, ട്ര​ഷ​റ​ർ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ല്‍ ഖു​വൈ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജ്ജാ​ദ്‌ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​ജി​ത്ത്‌ സ​ഹ​ദേ​വ​ൻ സ്വാ​ഗ​ത​വും വ​നി​ത വി​ഭാ​ഗം ട്ര​ഷ​റ​ർ ബി​ന്ദു സു​രേ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajman
News Summary - Ajman Service Center celebrated the Tirthotsavam
Next Story