Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിർമിതബുദ്ധി: 500...

നിർമിതബുദ്ധി: 500 പേർക്ക്​ പരിശീലനം നൽകാൻ പദ്ധതി

text_fields
bookmark_border
നിർമിതബുദ്ധി: 500 പേർക്ക്​ പരിശീലനം നൽകാൻ പദ്ധതി
cancel

ദുബൈ: നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിൻറ്​സ്​  (എ.​െഎ) യാഥാർത്ഥ്യമാവുകയും വാഹനങ്ങളിലും ശസ്​ത്രക്രിയ ഉപകരണങ്ങളിലും പഠന സഹായികളിമെല്ലാം ഇത്​ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്​തതോടെ കൂടുതൽ പൗരന്മാർക്ക്​ പരിശീലനം നൽകി ഇൗ രംഗത്തേക്ക്​ എത്തിക്കാൻ യു.എ.ഇ. നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ സ്​ത്രീയും പുരുഷനുമടക്കം 500 ഇമിറാത്തികൾക്ക്​ പരിശീലനം നൽകാനാണ്​ ലക്ഷ്യമിടുന്നത്​. യു.എ.ഇയുടെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്ക്​ വഹിക്കുന്ന സാ​​േങ്കതിക വിദ്യയായായി നിർമ്മിത ബുദ്ധിശക്​തി മാറുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. അടുത്തുതന്നെ ഇതി​​െൻറ ഗുണം കമ്പനികൾക്കും വ്യക്തികൾക്കും ലഭിക്കും.

പരിശീലനം​ സംബന്ധിച്ച കരാറിൽ  ഒറാക്കിൾ കോർപറേഷനും ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളും ഒപ്പുവെച്ചു. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട ബിരുദങ്ങൾ നൽകുന്നതിനെക്കുറിച്ച്​ സർവകലാശാലകളുമായി ഒറാക്കിൾ ചർച്ച നടത്തുന്നുമുണ്ട്​. സായദ്​ ഇന്നൊവേഷൻ ഹബ്​ എന്ന പേരിൽ പ്രത്യേക കമ്പനിയും രൂപവത്​ക്കരിച്ചിട്ടുണ്ട്​. 

ഗവേഷണ വികസന പ്രവർത്തനങ്ങൾക്കൊപ്പം ​ചെറുപ്പക്കാർക്ക്​ ആവശ്യമായ പിന്തുണയും പരിശീലനവും നൽകുകയും ചെയ്യാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ നിർമിതബുദ്ധി വകുപ്പ്​ മന്ത്രി ഉമർ അൽ ഉലാമ പറഞ്ഞു. സർക്കാരി​​െൻറയും സ്വകാര്യ മേഖലയുടെയും കാര്യശേഷി വർധിപ്പിക്കുന്നതിന്​ ആധുനിക സാ​േങ്കതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്​. വരും വർഷങ്ങളിൽ ഇതി​​െൻറ ഫലം ലഭ്യമായിത്തുടങ്ങും. 2020 ഒാടെ ലോകവ്യാപകമായി 23 ലക്ഷം തൊഴിലവസരങ്ങൾ ഇൗ സാ​േങ്കതികവിദ്യയുമായി ബന്ധപ്പെട്ട്​ സൃഷ്​ടിക്കപ്പെടുമെന്നാണ്​ കരുതപ്പെടുന്നത്​. 

ഏകദേശം 18 ലക്ഷം തൊഴിലവസരം നഷ്​ടപ്പെടുകയും ചെയ്യും. പൂർണമായും നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും സായദ്​ ഇന്നൊവേഷൻ ഹബിൽ ഉണ്ടാവുക. യു.എ.ഇക്ക്​ മാത്രമല്ല മേഖലക്ക്​ ആകമാനം പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കും ഇതി​​െൻറ പ്രവർത്തനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsai training
News Summary - ai training-uae-gulf news
Next Story