അഫ്രീൻ നിസാം സ്റ്റുഡൻറ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ
text_fieldsഅബൂദബി: ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ റാസൽഖൈമയിൽ നടന്ന ഫൈൻ ആർട്സ് ഫെസ്റ്റിവലിൽ സ്റ്റുഡൻറ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ ആയി അബൂദബി ഇന്ത്യൻ സ്കൂൾ ഗ്രേഡ് പത്ത് വിദ്യാർഥിനി അഫ്രീൻ നിസാമിനെ തെരഞ്ഞെടുത്തു. ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തിലെ പെയിൻറിങ്ങിനാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരിൽനിന്ന് അഫ്രീൻ നിസാമിന് ഒന്നാം സ്ഥാനം ലഭിച്ചത്. തിരുവനന്തപുരം മണക്കാട് സ്വദേശി നിസാമിെൻറയും സനൂജയുടേയും മകളാണ് അഫ്രീൻ. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങൾ മാർച്ച് രണ്ട് വരെ റാസൽഖൈമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. വിഷ്വൽ ആർട്, പെയിൻറിങ്, ഫോട്ടോഗ്രഫി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഫൈൻ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. യു.എ.ഇ സാംസ്കാരിക^വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി സമ്മാനം വിതരണം ചെയ്തു. ശൈഖ ഹംന അൽ ഖാസിമി ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.