Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മുല്‍ഖുവൈനിൽ ...

ഉമ്മുല്‍ഖുവൈനിൽ  വാഹനാപകടം; ഒരു മരണം

text_fields
bookmark_border
ഉമ്മുല്‍ഖുവൈനിൽ  വാഹനാപകടം; ഒരു മരണം
cancel
camera_alt???????? ????????? ???????????????? ????? ?????? ???????????????

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11.15 നാണ്  ഉമ്മുല്‍ഖുവൈന്‍ ലബ്സ മേഖലയിലാണ് വാഹനം അപകടത്തില്‍ പെട്ടത്. മരിച്ചയാള്‍ ഏഷ്യന്‍  വംശജനും പരിക്കേറ്റവര്‍ അറബ് വംശജരുമാണെന്ന്  പൊലീസ് അറിയിച്ചു. 

അപകട വിവരമറിഞ്ഞയുടനെ സ്ഥലത്തെത്തിയ പോലീസും സിവില്‍ ഡിഫന്‍സും പരിക്കേറ്റവരെ ഉടനെതന്നെ  ഉമ്മുല്‍ഖുവൈന്‍ ഖലീഫ ജനറല്‍  ആശുപത്രിയിലെത്തിച്ചു അടിയന്തിര  ചികിത്സ ലഭ്യമാക്കി. അപകടത്തില്‍പെട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഡ്രൈവ് ചെയ്യുന്നവര്‍ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പിന്തുടരണമെന്നും ജാഗ്രത നിര്‍ദേശങ്ങള്‍  പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ ഹസൻ ബിൻ സുറും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathgulf newsmalayalam news
News Summary - accident death-uae-gulf news
Next Story