Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ദീ​വ’ ഓ​ഹ​രി...

‘ദീ​വ’ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ 310 കോ​ടി ദി​ർ​ഹം ലാ​ഭ​വി​ഹി​തം

text_fields
bookmark_border
‘ദീ​വ’ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ 310 കോ​ടി ദി​ർ​ഹം ലാ​ഭ​വി​ഹി​തം
cancel

ദു​ബൈ: ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ ലാ​ഭ​വി​ഹി​ത​മാ​യി ആ​കെ 310 കോ​ടി ദി​ർ​ഹം വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ദു​ബൈ വൈ​ദ്യു​തി, ജ​ല അ​തോ​റി​റ്റി (ദീ​വ) അ​റി​യി​ച്ചു. 2023ലെ ​ആ​ദ്യ ആ​റു​മാ​സ​ത്തെ ലാ​ഭ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​ത്ര​യും തു​ക ന​ൽ​കു​ന്ന​ത്. ഓ​രോ ഓ​ഹ​രി​ക്കും 6.2 ഫി​ൽ​സ്​ വീ​ത​മാ​ണ്​ ല​ഭി​ക്കു​ക. ഒ​ക്​​ടോ​ബ​ർ 18ന്‍റെ റെ​ക്കോ​ഡ്​ അ​നു​സ​രി​ച്ചാ​ണ്​ ലാ​ഭ​വി​ഹി​തം വി​ത​ര​ണം ​ചെ​യ്യു​ന്ന​ത്. ദു​ബൈ സെ​ൻ​ട്ര​ൽ സെ​ക്യൂ​രി​റ്റീ​സ്​ ഡെ​പ്പോ​സി​റ്റ​റി വ​ഴി ഒ​ക്​​ടോ​ബ​ർ 26ന്​ ​ഡി​വി​ഡ​ന്‍റു​ക​ൾ ല​ഭി​ക്കും.

‘ദീ​വ’​യു​ടെ 2023 ര​ണ്ടാം പാ​ദ​ത്തി​ലെ വ​രു​മാ​നം 730 കോ​ടി ദി​ർ​ഹ​മാ​യി​രു​ന്നു. ഇ​തി​ൽ അ​റ്റാ​ദാ​യം 198 കോ​ടി ദി​ർ​ഹ​മാ​ണ്. 2023ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ, ആ​കെ വ​രു​മാ​നം 1270 കോ​ടി ദി​ർ​ഹ​മി​ലെ​ത്തി. അ​റ്റാ​ദാ​യം 270 കോ​ടി ദി​ർ​ഹ​മു​മാ​യി. ഈ ​വ​ർ​ഷം ഒ​ന്നാം പാ​തി​യു​ടെ അ​വ​സാ​ന​ത്തോ​ടെ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നെ​റ്റ്​ കാ​ഷ്​ 83.7 കോ​ടി ദി​ർ​ഹം വ​ർ​ധി​ച്ച് 540 കോ​ടി ദി​ർ​ഹ​മാ​യി. സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച, നൂ​ത​ന​മാ​യ പ്ര​വ​ർ​ത്ത​ന മി​ക​വ്, പ​രി​സ്ഥി​തി​സൗ​ഹൃ​ദ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി എ​ല്ലാ പ​ങ്കാ​ളി​ക​ൾ​ക്കും മി​ക​ച്ച വ​രു​മാ​നം ന​ൽ​കു​ന്ന​തി​ൽ ‘ദീ​വ’ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ സ​യീ​ദ് മു​ഹ​മ്മ​ദ് അ​ൽ താ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DividendShareholdersDeeva
News Summary - 310 crores in dividend for 'Deeva' shareholders
Next Story