Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉദയകുമാർ ട്രോഫി ബിഗ്‌...

ഉദയകുമാർ ട്രോഫി ബിഗ്‌ മാർട്ടിന്​

text_fields
bookmark_border
ഉദയകുമാർ ട്രോഫി ബിഗ്‌ മാർട്ടിന്​
cancel
camera_alt?????????? ???????????? ????? ???????? ?????????? ?????????? ????? ???????? ???
ദുബൈ:  സലാഹ് അല്‍ ദീന്‍ ഇൻ​േഡാര്‍ സ്​റ്റേഡിയത്തില്‍ നടന്നു വന്ന  ന്യുറെ ഇവൻറ്​സ്​ -ഉദയകുമാര്‍ മെമ്മോറിയല്‍ റമദാൻ വോളിബാൾ ടൂർണമ​െൻറി​ൽ ബിഗ്​ മാർട്ട്​ ചാമ്പ്യൻമാരായി. ആവേശകരമായ ഫൈനലിൽ ക്രോസ്സിംഗ് ഇൻറർനാ‍ഷണലിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക്​ അവർ പരാജയപ്പെടുത്തി.
ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ വോളിബാള്‍ പ്രേമികൾക്ക്​ ആവേശത്തി​​െൻറ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ച്‌, ഒപ്പത്തിനൊപ്പം പൊരുതിയ ഇരു ടീമുകളും ഓരോ ഗെയിമി​​െൻറയും അവസാന നിമിഷങ്ങള്‍ വരെയും വിജയപ്രതീക്ഷ നിലനിർത്തിയെങ്കിലും രണ്ടു ഇന്ത്യന്‍  താരങ്ങളുമായി കളത്തിലിറങ്ങിയ ബിഗ്‌മാർട്ട്​ 25^-20, 25^-21, 27^-25 എന്ന സ്​കോറിന്​ ജയം സ്വന്തമാക്കി.
ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി ബിഗ്‌ മാർട്ടിന്​ വേണ്ടി ജഴ്സിയണിഞ്ഞ ഇന്ത്യന്‍ താരം അനുപ് ഡികോസ്​റ്റ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക്​ പ്രൈസ് മണിയും ട്രോഫികളും  മുള്ളിക്കോട്ട് മുസ്തഫ, അഡ്വ. ഹാഷിക്, സുമന്‍ കാവില്‍, സുധീഷ്‌, ജഗദീഷ് എന്നിവര്‍ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാന്‍ രാജേഷ്‌ നായര്‍ സമാപന പരിപാടികൾക്ക്​ നേതൃത്വം നൽകി.  വനിതകളുടെ  പ്രദർശന മത്സരവും ഉണ്ടായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story