Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജനവാസമേഖലയിൽ...

ജനവാസമേഖലയിൽ അഭ്യാസ​പ്രകടനം 121 വാഹനങ്ങൾ പിടികൂടി

text_fields
bookmark_border
traffic violations
cancel

ദു​ബൈ: വി​വി​ധ രീ​തി​യി​ൽ ട്രാ​ഫി​ക്​ നി​യ​മം ലം​ഘി​ച്ച 121 വാ​ഹ​ന​ങ്ങ​ൾ ദു​ബൈ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 81 കാ​റു​ക​ളും 40 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളു​മാ​ണ്​​ പി​ടി​ച്ചെ​ടു​ത്ത​ത്. 496 പേ​ർ​ക്ക്​ പി​ഴ വി​ധി​ക്കു​ക​യും ചെ​യ്തു. അ​ൽ ഖ​വാ​നീ​ജി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. അ​ൽ ഖ​വാ​നീ​ജി​ലേ​യും ലാ​സ്റ്റ്​ എ​ക്സി​റ്റി​ലേ​യും നി​വാ​സി​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച നി​ര​വ​ധി പ​രാ​തി​ക​ളു​ടെ​യും റി​പ്പോ​ർ​ട്ടു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡ​റ​യ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രി​ൽ പ​ല​രും ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രാ​ണ്. 50,000 ദി​ർ​ഹം പി​ഴ അ​ട​ച്ചാ​ൽ മാ​ത്ര​മെ വാ​ഹ​ന​ങ്ങ​ൾ വി​ട്ടു ന​ൽ​കു​ക​യു​ള്ളൂ. നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ വ്യാ​പ്തി​യ​നു​സ​രി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി​യും പി​ഴ​ത്തു​ക​യും ഫെ​ഡ​റ​ൽ നി​യ​മ​മ​നു​സ​രി​ച്ച്​ വ്യ​ത്യാ​സ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്ങി​ൽ​നി​ന്ന്​ യു​വാ​ക്ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ലു​ള്ള നി​രു​ത്ത​ര​വാ​ദ ഡ്രൈ​വി​ങ്​ രീ​തി ത​ട​യാ​ൻ ര​ക്ഷി​താ​ക്ക​ൾ ഇ​ട​പെ​ടു​ക​യും കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും വേ​ണം. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ദു​ബൈ പൊ​ലീ​സ്​ ആ​പ്പി​ലെ ‘പൊ​ലീ​സ്​ ഐ ​സ​ർ​വി​സ്​’ വ​ഴി​യോ 901 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Policeresidential areaTraffic Violation
News Summary - 121 vehicles were caught during the traffic violation in the residential area
Next Story