Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേതനസുരക്ഷ പദ്ധതിയുടെ...

വേതനസുരക്ഷ പദ്ധതിയുടെ പുതിയ ഘട്ടം അടുത്തമാസ​ം

text_fields
bookmark_border
വേതനസുരക്ഷ പദ്ധതിയുടെ പുതിയ ഘട്ടം അടുത്തമാസ​ം
cancel

ജിദ്ദ: സ്വകാര്യ സ്​ഥാപനങ്ങളിലെ വേതന സുരക്ഷ പദ്ധതി 13ാം ഘട്ടം ​ഫെബ്രുവരി ഒന്നിന്​ ആരംഭിക്കും. 30 നും 39 നുമിടയിൽ തൊഴിലാളികളുള്ള 14,000 സ്​ഥാപനങ്ങളാണ്​ ഇൗ ഘട്ടത്തിൽ ഉൾപ്പെടുക. ഇത്രയും സ്​ഥാപനങ്ങളിൽ ഏകദേശം 4,77,402 തൊഴിലാളികളുണ്ടെന്നാണ്​ കണക്ക്​. സ്വകാര്യ സ്​ഥാപനങ്ങളിൽ വേതന സുരക്ഷ പദ്ധതി നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം പ്രതിജ്ഞാബന്ധമാണെന്ന്​ വക്​താവ്​ ഖാലിദ്​ അബാ ഖൈൽ പറഞ്ഞു. തൊഴിലാളികൾക്ക്​ നിശ്​ചിത സമയത്ത്​ വേതനം നൽകിയിട്ടുണ്ടോയെന്ന്​ ഉറപ്പുവരുത്തുന്നതിനാണിത്​.

ഒരോ ജോലിക്കും വേതനം നിർണയിക്കുക, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്​നങ്ങൾ കുറക്കുക എന്നിവ ലക്ഷ്യമിടുന്നതായും വക്​താവ്​ പറഞ്ഞു. ഇത്​ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്​ചയുമുണ്ടാകില്ല.  തൊഴിലാളികൾക്ക്​ നിശ്ചിത സമയത്ത്​ ശമ്പളം നൽകാത്തതിന്​ 3,000 റിയാൽ വരെ പിഴ തൊഴിൽ നിയമ ചട്ടങ്ങളിലുണ്ട്​. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്​ പിഴ വർധിക്കും. 

നിയമം നടപ്പാക്കി രണ്ടുമാസം കഴിഞ്ഞിട്ടും തീരുമാനം പാലിക്കാത്ത സ്​ഥാപനങ്ങളുടെ ഇഖാമ ഇഷ്യൂ ചെയ്യുക, പുതുക്കുക എന്നീ സേവനങ്ങളൊഴികെ എല്ലാം നിർത്തലാക്കും. മൂന്ന്​ മാസം കഴിഞ്ഞിട്ടും തീരുമാനം പാലിച്ചില്ലെങ്കിൽ മന്ത്രാലയത്തി​​​െൻറ മുഴുവൻ സേവനങ്ങളും നിർത്തും. തൊഴിൽ കാർഡ്​ കാലാവധി തീർന്നിട്ടില്ലെങ്കിൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളികളെ മറ്റ്​ സ്​ഥാപനങ്ങളിലേക്ക്​ മാറാൻ അനുവദിക്കുമെന്നും തൊഴിൽ മന്ത്രാലയ വക്​താവ്​ പറഞ്ഞു. 

​ദേശീയ പരിവർത്തന പദ്ധതി 2020 ​​​െൻറ ഭാഗമായാണ്​ തൊഴിൽ മന്ത്രാലയം വേതന സുരക്ഷ പദ്ധതി ആരംഭിച്ചത്​. ചെറുതും വലുതുമായി സ്വകാര്യ സ്​ഥാപനങ്ങളിൽ സുരക്ഷിതമായൊരു തൊഴിൽ അവസ്​ഥ ഒരുക്കുകയാണ്​ ഇതുവ​ഴി​. മൂന്നുവർഷം മുമ്പാണ് പദ്ധതി ഘട്ടങ്ങളായി നടപ്പാക്കാൻ ആരംഭിച്ചത്​. ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള സ്​ഥാപനങ്ങളിലാണ്​ ആദ്യം നടപ്പാക്കാൻ തുടങ്ങിയത്​. 2018 ഒാടെ മുഴുവൻ സ്വകാര്യ സ്​ഥാപനങ്ങളും വേതന സുരക്ഷ പദ്ധതിക്ക്​ കീഴിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newswage safety
News Summary - wage safety-saudi-gulf news
Next Story