Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഉം​റ ആ​ൻ​ഡ് സി​യാ​റ’...

‘ഉം​റ ആ​ൻ​ഡ് സി​യാ​റ’ ഫോ​റം ആ​ദ്യ പ​തി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
‘ഉം​റ ആ​ൻ​ഡ് സി​യാ​റ’ ഫോ​റം ആ​ദ്യ പ​തി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
cancel

മ​ദീ​ന: ഉം​റ ആ​ൻ​ഡ് സി​യാ​റ ഫോ​റ​ത്തി​ന്റെ ആ​ദ്യ പ​തി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പൂ​ർ​ത്തി​യാ​യി. ഏ​പ്രി​ൽ 22ന് മ​ദീ​ന മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ കി​ങ്​ സ​ൽ​മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലാ​ണ്​ ഫോ​റം പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. സൗ​ദി​യു​ടെ അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും സ​ന്ദ​ർ​ശ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ ഫോ​റം അ​വ​ലോ​ക​നം ചെ​യ്യും.

വി​ഷ​ൻ 2030ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്​ ഉം​റ സേ​വ​ന​രം​ഗ​ത്തെ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്നാ​ണ്​​ ഉം​റ ആ​ൻ​ഡ് സി​റാ​യ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രാ​വ​ൽ, ഉം​റ, ടൂ​റി​സം ക​മ്പ​നി​ക​ൾ, ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സേ​വ​നദാ​താ​ക്ക​ൾ, ഇ​ൻ​ഷു​റ​ൻ​സ്, ഹെ​ൽ​ത്ത് കെ​യ​ർ, ഹൗ​സി​ങ്, ട്രാ​ൻ​സ്പോ​ർ​ട്ട്, ലോ​ജി​സ്റ്റി​ക്സ് സേ​വ​ന ദാ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ, ആ​ശ​യ​വി​നി​മ​യം, നി​ർ​മാ​ണം, റി​യ​ൽ എ​സ്റ്റേ​റ്റ് വി​ക​സ​നം, കാ​റ്റ​റി​ങ്, ഉ​പ​ജീ​വ​ന ക​മ്പ​നി​ക​ൾ എ​ന്നി​വ​ക്ക് പു​റ​മെ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. വി​വി​ധ സെ​ഷ​നു​ക​ളി​ലും ശി​ൽ​പ​ശാ​ല​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഹ​ജ്ജ്​ ഉം​റ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളും ക​മ്പ​നി​ക​ളും അ​വ​രു​ടെ നൂ​ത​ന​മാ​യ അ​നു​ഭ​വ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. പു​തി​യ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj-UmrahForum
News Summary - 'Umra and Ciara' Forum; completes preparations for first edition
Next Story