Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വകാര്യ ഗ്രൂപ്പിൽ...

സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ ഗൂഡല്ലൂർ സ്വദേശി മക്കയിൽ നിര്യാതനായി

text_fields
bookmark_border
സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ ഗൂഡല്ലൂർ സ്വദേശി മക്കയിൽ നിര്യാതനായി
cancel

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ തമിഴ്നാട് സ്വദേശി മക്ക മസ്ജിദുൽ ഹറാമിൽ വെച്ച് നിര്യാതനായി. ഗൂഡല്ലൂർ സ്വദേശി നെല്ലക്കോട്ട ബസാറിൽ ശംസുദ്ധീൻ (67) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട സ്വകാര്യ ഗ്രൂപ്പിൽ മലപ്പുറത്തുകാരിയായ ഭാര്യ മുത്തീബിയോടൊപ്പം ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മക്കയിലെത്തി വിശ്രമത്തിന് ശേഷം മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിക്കുന്നതിനിടെ കർമം പൂർത്തിയാകുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയും ഉടൻ മരിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumecca
News Summary - Tamil Nadu native passed away in Mecca
Next Story