Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി വി​ദ്യാ​ഭ്യാ​സ...

കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം; ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​രം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ത​ര​ണോ​ദ്​​ഘാ​ട​നം സി.​പി.​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ

ക​മ്മി​റ്റി അം​ഗം എ​ൻ. ശ്രീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്​: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 2020 - 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണ​ത്തി​ന് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യി. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യം നേ​ടി ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യ കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​െൻറ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്​​ഘാ​ട​നം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ക​ഴി​ഞ്ഞ​മാ​സം റി​യാ​ദി​ൽ ന​ട​ത്തി​യി​രു​ന്നു. നാ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള വി​ത​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച്​ ക​ണ്ണൂ​രി​ൽ ക​ണ്ണ​പു​രം പി.​വി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി സം​ഘം ക​ണ്ണ​പു​രം വി​േ​ല്ല​ജ് പ്ര​സി​ഡ​ൻ​റ്​ ഹ​രി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം പാ​പ്പി​നി​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ. ശ്രീ​ധ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ശം​സാ​ഫ​ല​കം എ​ൻ. ശ്രീ​ധ​ര​നും കാ​ഷ് അ​വാ​ർ​ഡു​ക​ൾ സി.​പി.​എം ക​ണ്ണ​പു​രം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​വി. ശ്രീ​ധ​ര​നും കൈ​മാ​റി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​ജീ​വ​ൻ ചൊ​വ്വ, കേ​ര​ള പ്ര​വാ​സി സം​ഘം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​സു​കു​മാ​ര​ൻ, ക​ണ്ണ​പു​രം വി​േ​ല്ല​ജ് സെ​ക്ര​ട്ട​റി യു.​വി. സു​ഗു​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ർ​ത്തി​ക് സു​രേ​ഷ്, കൃ​ഷ്‌​ണേ​ന്ദു രാ​ജീ​വ​ൻ, നേ​ഹ സു​രേ​ഷ്, ഗോ​പി​ക സ​തീ​ശ​ൻ, മ​ഞ്ജി​മ രാ​ജീ​വ​ൻ, ഉ​ജ്വ​ൽ ര​ഘു​നാ​ഥ്, തീ​ർ​ഥ ര​ഘു​നാ​ഥ്, വൈ​ശാ​ഖ് ബാ​ബു​രാ​ജ്, അ​ദി​ത്ത് സ​ജീ​വ​ൻ എ​ന്നീ കു​ട്ടി​ക​ൾ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യി​ൽ ക​ണ്ണ​പു​രം ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഗം​ഗാ​ധ​ര​ൻ, കേ​ളി അ​ല്‍ ഖ​ര്‍ജ് സ​നാ​ഇ​യ്യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി സു​കേ​ഷ് പാ​പ്പി​നി​ശ്ശേ​രി, കേ​ളി അം​ഗ​ങ്ങ​ളാ​യി​രു​ന്ന ജ​യ​രാ​ജ്, മ​ഹേ​ഷ് കൊ​ടി​യ​ത്, ബാ​ബു​രാ​ജ് കൂ​വോ​ട്, ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​മ്പ്രം, രാ​ജീ​വ​ൻ പ​ള്ളി​ക്കോ​ൽ, പ്ര​ശാ​ന്ത് എ​രി​യി​ൽ, രാ​ജീ​വ​ൻ മൊ​ട്ട​മ്മ​ൽ, ര​ഞ്ജി​ത്ത് ക​ട​വി​ൽ, രാ​ജീ​വ​ൻ കോ​റോ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കേ​ളി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​കാ​ശ​ൻ മൊ​റാ​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education award
News Summary - Sports Education Award; Distributed in Kannur District
Next Story