Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി...

സൗദി ലോകകപ്പിനിറങ്ങും​; രാജ്യം ആവേശത്തിമിർപ്പിൽ

text_fields
bookmark_border
സൗദി ലോകകപ്പിനിറങ്ങും​; രാജ്യം ആവേശത്തിമിർപ്പിൽ
cancel
camera_alt???? ????????? ????????????
ജിദ്ദ: ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് സൗദി അറേബ്യ 2017 ലോകകപ്പ് ഫുട്​ബാളിലേക്ക് യോഗ്യത നേടിയതോടെ രാജ്യം ആവേശത്തിമിർപ്പിൽ.  2006^ന് ശേഷം ആദ്യമായാണ് സൗദി ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്.  പകരക്കാരനായി എത്തിയ ഫഹദ് അല്‍ മുവല്ല നേടിയ  ഗോളാണ്​  ജപ്പാനെ തകര്‍ത്ത്​ ലോകക്കപ്പ്​ ടൂർണമ​െൻറിലേക്ക്​ സൗദിക്ക്​ വാതിൽ തുറന്നത്​.  ജിദ്ദ കിങ് അബ്​ദുല്ല സ്​റ്റേഡിയം ആർത്തിരമ്പിയ ദിനമായിരുന്നു ചൊവ്വാഴ്​ച. 
ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ അവസാന കളിയായിരുന്നു ഇത്. ജപ്പാന് അവസരങ്ങള്‍ ആവോളമുണ്ടായിരുന്നു. ഒന്നും പക്ഷേ ലക്ഷ്യം കണ്ടില്ല. 10 മത്സരങ്ങളില്‍ നിന്നായി 20 പോയിൻറുള്ള ജപ്പാന്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്.
നേരത്തെ യോഗ്യതയുറപ്പിച്ച ജപ്പാനുമായി മരണക്കളി കളിച്ചു സൗദി​. നിരവധി അവസരങ്ങള്‍  കളഞ്ഞുകുളിച്ചു. തുടര്‍ന്ന് 43 ാം മിനിറ്റില്‍ 19 ാം നമ്പർ ജഴ്സിയണിഞ്ഞ് സ്ട്രൈക്കര്‍ ഫഹദ് അല്‍ മുവല്ലദ് കളത്തിലേക്കിറങ്ങി. 20 മിനിറ്റ് കടന്ന് 63 ാം മിനിറ്റില്‍ അളന്നു മുറിച്ച പാസിലൂടെ ലഭിച്ച പന്ത് മുവല്ലദ് പോസ്​റ്റിലെത്തിച്ചതോടെ ഗാലറി ഇളകിമറിഞ്ഞു. 
60,000 ത്തിലേറെ കാണികൾ തിങ്ങി നിറഞ്ഞ സ്​റ്റേഡിയത്തിന്​  പെരുന്നാള്‍ സമ്മാനമായിരുന്നു ഈ ഗോള്‍. പത്ത് വർഷങ്ങള്‍ക്ക് ശേഷം ലോകക്കപ്പ് കളിക്കാന്‍ അവസരം ലഭിച്ചതി​​െൻറ സന്തോഷം അലയടിക്കുകയാണ്​ സൗദിയിലെങ്ങും.
  ഗ്രൂപ്പ് ബിയില്‍ 19 പോയിൻറുമായി രണ്ടാമതാണ് സൗദി ടീമിപ്പോള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsworld cupfootball teammalayalam newsselection
News Summary - Saudi in world cup
Next Story