Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രാഫിക്​ പിഴയിളവ്...

ട്രാഫിക്​ പിഴയിളവ് ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ, പിഴ​ താനെ കുറയും

text_fields
bookmark_border
saudi traffic
cancel

റിയാദ്​: സൗദി അറേബ്യയിൽ ട്രാഫിക്ക്​ ലംഘന പിഴകൾക്ക് പ്രഖ്യാപിച്ച​​ ഇളവ്​ ഏപ്രിൽ 18 (ശവ്വാൽ ഒമ്പത്​) മുതൽ പ്രാബല്യത്തിൽ വരും. ഓരോരുത്തരുടെയും പേരിൽ രേഖപ്പെടുത്തിയിട്ടുള്ള പിഴകൾ താനെ കുറയും. ഏപ്രിൽ 18 വരെ രേഖപ്പെടുത്തുന്ന പിഴയിൽ പകുതിയാണ്​ കുറയുക. അതിന്​ ശേഷമുള്ളതിൽ 25 ശതമാനത്തി​െൻറയും കിഴിവ്​ ലഭിക്കും. ഈ ഇളവ്​ ലഭിക്കാൻ പിഴ കിട്ടിയയാൾ ഒന്നും ചെയ്യേണ്ടതില്ല. ആവശ്യ​ം വേണ്ട നടപടിക്രമങ്ങൾ ട്രാഫിക്​ അധികൃതർ ചെയ്​തോളും. അതിനായിൽ ‘അബ്ഷിറി’ൽ ഒന്നും ചെയ്യേണ്ടതില്ല. പിഴ സ്വയം കുറയുന്നതുവരെ (ഡിസ്​കൗണ്ട് നേരിട്ട് ആക്ടിവേറ്റ് ആകുന്നത് വരെ) കാത്തിരിക്കുകയാണ്​ വേണ്ടത്​.

എന്നാൽ ട്രാഫിക്​ പിഴയിളവ്​ ലഭിക്കാൻ ചില നടപടികൾ ചെയ്യേണ്ടതുണ്ട്​ എന്ന്​ തെറ്റിദ്ധരിപ്പിച്ച്​ തട്ടിപ്പ്​ നടത്താനായി ചില വ്യാജ ലിങ്കുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെ​ട്ടെന്നും അതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തി​െൻറ ഡിജിറ്റൽ ആപ്പായ​ ‘അബ്ഷിർ’ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഒരാളും തങ്ങളുടെ വിവരങ്ങളും ഡിജിറ്റൽ ഐഡൻറിറ്റിയും ആരോടും വെളിപ്പെടുത്തരുത്​. ഇതുമായി ബന്ധപ്പെട്ട ഒരു ബോധവത്​കരണ കാമ്പയിൻ ‘നിങ്ങൾ ചൂഷണംചെയ്യപ്പെടരുത്​’ എന്ന പേരിൽ മന്ത്രാലയം ആരംഭിച്ചിരിക്കുകയാണ്​​.

ഒരു മാസം നീളുന്ന കാമ്പയിൻ ആളുകൾക്കിടയിൽ ചൂഷണത്തെയും ഡിജിറ്റൽ തട്ടിപ്പിനെയും കുറിച്ചുള്ള അവബോധം വളർത്തുക, ‘അബ്ഷിറി’ലെ യൂസർ ഐഡിയുടെയും പാസ്‌വേഡി​െൻറയും രഹസ്യസ്വഭാവം നിലനിർത്തുക എന്നിവയാണ്​ ലക്ഷ്യമിടുന്നത്​. ട്രാഫിക് പിഴകൾക്ക്​​ വൻ ഇളവ്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ സാഹചര്യം മുതലെടുത്ത് ആളുകളെ കബളിപ്പിക്കുന്നവർ ഇറങ്ങിയിട്ടുണ്ട്​. അവരെ കരുതിയിരിക്കണമെന്ന്​ പ്രമുഖ സാങ്കേതിക വിദഗ്​ധരും മുന്നറിയിപ്പ്​ നൽകുന്നുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic fine
News Summary - saudi Traffic fine waiver will be effective from April 18
Next Story