Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗസ്റ്റിൽ രണ്ട്...

ആഗസ്റ്റിൽ രണ്ട് ശതമാനമായി കുറഞ്ഞ് സൗദിയിലെ പണപ്പെരുപ്പം; 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

text_fields
bookmark_border
ആഗസ്റ്റിൽ രണ്ട് ശതമാനമായി കുറഞ്ഞ് സൗദിയിലെ പണപ്പെരുപ്പം; 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ഗ​സ്​​റ്റി​ലെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം ര​ണ്ട്​ ശ​ത​മാ​ന​മാ​യി കു​റ​​ഞ്ഞെ​ന്ന്​​ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്‌​തൃ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ​മാ​സം 2.3 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​മാ​സ​വും കു​റ​ഞ്ഞ​താ​യാ​ണ്​ കാ​ണു​ന്ന​ത്. 14 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ​താ​ണ്​ ഇ​ത്. ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക​യി​ലെ (പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്) തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​മാ​സ​വും ആ​ഗ​സ്​​റ്റി​ൽ ഇ​ടി​വ് തു​ട​ർ​ന്നു. ക​ഴി​ഞ്ഞ മേ​യി​ൽ 2.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ജൂ​ണി​ൽ 2.7 ശ​ത​മാ​ന​മാ​യും ജൂ​ലൈ​യി​ൽ 2.3 ശ​ത​മാ​ന​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭ​വ​നം, വെ​ള്ളം, വൈ​ദ്യു​തി, ഗ്യാ​സ്, മ​റ്റ് വി​വി​ധ ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ ഒ​മ്പ​ത്​ ശ​ത​മാ​ന​വും ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളു​ടെ വി​ല 0.4 ശ​ത​മാ​ന​വും വ​ർ​ധി​ച്ച​തി​െൻറ ഫ​ല​മാ​യി പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ വ​ർ​ധി​ച്ച​താ​യി അ​തോ​റി​റ്റി നേ​ര​ത്തേ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പ​ത്തി​െൻറ പ്ര​ധാ​ന​കാ​ര​ണം ഭ​വ​ന വാ​ട​ക 10.8 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​ണ്. അ​പ്പാ​ർ​ട്മെൻറ്​ വാ​ട​ക വി​ല 22.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​ണ് ഭ​വ​ന വാ​ട​ക​യി​ലെ വ​ർ​ധ​ന​യെ ബാ​ധി​ച്ച​ത്. ഈ ​ഗ്രൂ​പ്പി​ലെ ഉ​യ​ർ​ച്ച ക​ഴി​ഞ്ഞ​മാ​സ​ത്തെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ​ത്തി​ലെ വ​ർ​ധ​ന​യി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി. ഭ​ക്ഷ​ണ, പാ​നീ​യ വി​ല​ക​ൾ, ക​ഴി​ഞ്ഞ​വ​ർ​ഷം ഭൂ​രി​ഭാ​ഗ​വും വി​ല​വ​ർ​ധ​ന​യു​ടെ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം വ​സ്ത്ര​ങ്ങ​ൾ​ക്കും പാ​ദ​ര​ക്ഷ​ക​ൾ​ക്കും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വി​ല കു​റ​ഞ്ഞു. പാ​ൽ, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, മു​ട്ട എ​ന്നി​വ​യു​ടെ വി​ല​യി​ൽ 5.9 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന​താ​യും ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InflationAugustSaudi Arabia
News Summary - Saudi Inflation Drops to Two Percent in August; Lowest rate in 14 months
Next Story