Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശൈഖ് അബ്​ദുല്ല...

ശൈഖ് അബ്​ദുല്ല ആല്‍ഥാനിയെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

text_fields
bookmark_border
ശൈഖ് അബ്​ദുല്ല ആല്‍ഥാനിയെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു
cancel
camera_alt???? ????????? ?????????? ????????? ?????? ??????????????? ????????????????

റിയാദ്: ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്​ദുല്ല ബിന്‍ അലി ആല്‍ഥാനിയെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മൊറോക്കോയില്‍ സ്വീകരിച്ചു. 
ഖത്തര്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിനെത്താനുളള തീരുമാനങ്ങളില്‍  നന്ദി അറിയിക്കാനാണ് വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന സൽമാൻ രാജാവിനെ സന്ദര്‍ശിക്കാന്‍ ശൈഖ് അബ്​ദുല്ല  ​മൊറോക്കോയിലെത്തിയത്.

ശൈഖ് അബ്​ദുല്ല കഴിഞ്ഞ ദിവസം ജിദ്ദയിൽ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സല്‍മാന്‍ രാജാവി​​െൻറ അതിഥികളായി ഖത്തര്‍ തീര്‍ഥാടകരെ ഹജ്ജിനെത്തിക്കാന്‍ സൗദി തീരുമാനിച്ചത്. ഖത്തര്‍ ഹാജിമാര്‍ സല്‍വ കവാടം വഴി യാത്ര ആരംഭിച്ചതില്‍ ശൈഖ് അബ്​ദുല്ല ആശ്വാസം പ്രകടിപ്പിച്ചു.  സൗദി എയര്‍ലൈന്‍സി​​െൻറ  ഏഴ് വിമാനങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഹാജിമാര്‍ ജിദ്ദയിലെത്തും. ഹജ്ജ് കഴിഞ്ഞ ശേഷം ഇവരുടെ തിരിച്ചുപോക്കിനും സൗദിയ വിമാനങ്ങള്‍ സജ്ജമായിരിക്കുമെന്ന്​ സൗദി ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അത്യാധുനിക വിമാനങ്ങൾ ദോഹയിലേക്കയക്കുമെന്ന്​  അധികൃതർ വ്യാഴാഴ്​ച അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulfnews
Next Story