Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപരിശോധന ശക്​തം: ഒന്നര...

പരിശോധന ശക്​തം: ഒന്നര ലക്ഷത്തിലധികം പേർ പിടിയിൽ

text_fields
bookmark_border
പരിശോധന ശക്​തം: ഒന്നര ലക്ഷത്തിലധികം പേർ പിടിയിൽ
cancel

റിയാദ്​:  നിയ മലംഘകരെ കണ്ടെത്താനുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. തൊഴില്‍ നിയമ ലംഘനത്തിന്  മലയാളികളടക്കം 40,000 പേരാണ് ജയിലിലായത്​. നവംബര്‍ 15 ന്​ ശേഷമാണ്​ കാമ്പയി​​െൻറ ഭാഗമായി പരിശോധന  ശക്തമാക്കിയത്. 16 ദിവസത്തിനിടെ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത് ഒന്നര ലക്ഷത്തോളം പേരാണ്​ എന്ന്​ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്​ച രാത്രി പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇഖാമ നിയമ ലംഘനത്തിന് 90,000 പേരാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായ 40,000ത്തോളം പേരില്‍ ഇന്ത്യക്കാരുമുണ്ട്. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇതില്‍ കുറെ പേരെ പിടികൂടിയത് കമ്പനിയിലും തൊഴിലിടങ്ങളിലും നടത്തിയ പരിശോധനയിലാണ്. 

അതിര്‍ത്തി ലംഘിച്ചെത്തിയ 15000 ലേറെ പേരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതില്‍ ഭൂരിഭാഗവും യമനികളും എത്യോപ്യക്കാരുമാണ്. നിയമ ലംഘകര്‍ക്ക് സൗകര്യം ചെയ്തു കൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. താമസ സൗകര്യം നല്‍കിയവരുമുണ്ടിതില്‍. സൗകര്യം നല്‍കിയ 67 സൗദി പൗരൻമാരും ജയിലിലായി. ഇവരില്‍ 45 പേരെ നടപടിക്ക് ശേഷം വിട്ടയച്ചു. രാജ്യത്തൊട്ടാകെ പിടിയിലായവരില്‍ 1404 സ്ത്രീകളുമുണ്ട്. ആശ്രിത വിസയിലെത്തി ജോലി ചെയ്ത് പിടിയിലായവരും ഇവരിലുണ്ട്. കാല്‍ലക്ഷത്തോളം വിദേശികളെ ഇതിനകം നാടുകടത്തി. നാടുകടത്തല്‍ നടപടിക്കായി 17,000 പേരെ വിവിധ എംബസികള്‍ക്ക് കൈമാറി.

തൊഴിലാളി താമസ കേന്ദ്രങ്ങള്‍ പരിശോധിക്കാൻ മുനിസിപ്പൽ മന്ത്രാലയത്തി​​െൻറ നിര്‍ദേശം  
റിയാദ്​: റിയാദില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്താന്‍ നഗരസഭകള്‍‌ക്ക് മുനിസിപ്പല്‍ മന്ത്രാലയത്തി​​െൻറ നിര്‍ദേശം. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഷെഡുകള്‍ നഗരസഭ നീക്കം ചെയ്യും. താമസകേന്ദ്രങ്ങളിൽ പാലിക്കേണ്ട ആരോഗ്യനിബന്ധനകൾ നടപ്പാക്കിയോ എന്ന് സംഘം പരിശോധിക്കും. ജീവിത സാഹചര്യം പരിശോധിക്കുകയാണ് മന്ത്രാലയത്തി​​െൻറ ലക്ഷ്യം. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിശോധക സംഘം ഉറപ്പുവരുത്തും. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകള്‍ തയാറായിട്ടുണ്ട്.

മുനിസിപ്പല്‍ മന്ത്രാലയം ആരോഗ്യ തൊഴില്‍ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് തയാറാക്കിയതാണ് ഇത്. സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാകും ബലദിയ പരിശോധന നടത്തുക. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ നീക്കം ചെയ്യണം. തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാനാണ് ഇത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്ത നിരവധി  സ്​ഥാപനങ്ങള്‍ക്ക് പിഴയും അടച്ചു പൂട്ടലുമാണ് ശിക്ഷ. ബാച്ചിലേഴ്സ്​ തൊഴിലാളികളെ താമസിപ്പിക്കാന്‍ മുനിസിപ്പിലിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. കെട്ടിട ഉടമകള്‍ ഇത് പാലിച്ചോയെന്നും പരിശോധിക്കും. താമസ സ്ഥലം ഒരുക്കാന്‍ ടെറസുകള്‍ വാടകക്ക് നല്‍കിയുട്ടുണ്ടെങ്കില്‍ അതിനും നടപടിയുമുണ്ടാകുമെന്ന​ും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi amnestymalayalam news
News Summary - saudi amnesty-saudi-gulf news
Next Story