Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊതുമാപ്പ്​ ആനൂകൂല്യം...

പൊതുമാപ്പ്​ ആനൂകൂല്യം ഒരുമാസം കൂടി ഉപയോഗപ്പെടുത്താം -ഇന്ത്യൻ എംബസി

text_fields
bookmark_border
പൊതുമാപ്പ്​ ആനൂകൂല്യം ഒരുമാസം കൂടി ഉപയോഗപ്പെടുത്താം -ഇന്ത്യൻ എംബസി
cancel

റിയാദ്​: രാജ്യത്ത്​ അനധികൃതമായി കഴിയുന്ന വിദേശികൾക്ക്​ സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്​ ഒരു മാസം കൂടി ഉപയോഗപ്പെടുത്താമെന്ന്​ ഇന്ത്യൻ എംബസി. സെപ്​റ്റംബർ 16  മുതൽ ഒരു മാസത്തേക്കാണ്​ വീണ്ടും അവസരം. എംബസി വെൽഫെയർ കോൺസുലർ അനിൽ നൊട്ട്യാലാണ്​ ഇക്കാര്യം അറിയിച്ചത്​. 

ബുധനാഴ്​ച അംബാസഡർ അഹമ്മദ്​ ജാവേദ്​ സൗദി തൊഴിൽകാര്യ സഹമന്ത്രി അദ്​നാൻ അബ്​ദുല്ല അൽനു​െഎമിനുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. രാജ്യത്തുള്ള ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്​ചയിൽ ചർച്ച ചെയ്​തിരുന്നു. നീട്ടിയ അവസരം പ്രയോജനപ്പെടുത്താൻ വേണ്ട ഒരുക്കങ്ങൾ എംബസി പൂർത്തിയാക്കുകയും ചെയ്​തിരിക്കുകയാണ്​. എന്നാൽ പൊതുമാപ്പ്​ നീട്ടിയതുമായി ബന്ധപ്പെട്ട്​ സൗദി അധികൃതരിൽ നിന്ന്​ ഒൗദ്യോഗിക അറിയിപ്പുകളൊന്നും മാധ്യമങ്ങൾക്ക്​ ലഭിച്ചിട്ടില്ല. ഇൗ വർഷം മാർച്ച്​ 29നാണ്​ ആദ്യ പൊതുമാപ്പ്​ പ്രഖ്യാപിച്ചത്​. 

ജൂൺ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു.  നേരത്തെ പ്രഖ്യാപിച്ച നാലുമാസത്തെ പൊതുമാപ്പ്​ കാലയളവിൽ ആറുലക്ഷത്തോളം ആളുകൾ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചിരുന്നു. അതിൽ ഏതാണ്ട്​ അരലക്ഷം ഇന്ത്യാക്കാരും അവസരം പ്രയോജനപ്പെടുത്തി. ഇതിനിടെ ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​ വാദി ദവാസിർ സന്ദർശിച്ചു. എംബസിയുടെ ക്ഷേമപ്രവർത്തനങ്ങളും കോൺസുലർ സേവനങ്ങളും യഥാസമയം ഇന്ത്യൻ തൊഴിലാളികളിൽ എത്തുന്നുണ്ടോ എന്ന്​ നേരിട്ട്​ നിരീക്ഷിച്ചറിയുന്നതിനു വേണ്ടിയായിരുന്നു സന്ദർശനം. 

വാദി ദവാസിറിലെ എംബസി ഒൗട്ട്​സോഴ്​സിങ്​ ഏജൻസിയുടെ ഒാഫീസ്​ പ്രവർത്തനങ്ങളും അംബാസഡർ പരിശോധിച്ചു. മേഖലയിൽ ആദ്യമായാണ്​  ഇന്ത്യൻ അംബാസഡർ സന്ദർശനം നടത്തുന്നത്​. എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാലും അംബാസഡറെ അനുഗമിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsindian embassysaudi amnestymalayalam news
News Summary - Saudi Amnesty Postponed to Two Months -Indian Embassy -Gulf News
Next Story