Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ എയറിന്​...

റിയാദ്​ എയറിന്​ വഴിമാറാൻ സൗദി എയർലൈൻസ്​

text_fields
bookmark_border
Riyadh Air
cancel

റിയാദ്​: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസി​െൻറ (സൗദിയ) റിയാദ് കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ സർവിസ്​ ഓപ്പറേഷൻസ്​ മാറ്റുന്നു. സൗദി പൊതുനിക്ഷേപ ഫണ്ടിന്​ കീഴിൽ പുതുതായി ആരംഭിക്കുന്ന റിയാദ്​ എയറിന് വേണ്ടിയാണ്​ സൗദിയ​ വഴിമാറുന്നത്​. പകരം ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്തരാഷ്​ട്ര വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി അവിടം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള സർവിസ്​ ഓപറേഷൻ​. നിലവിൽ രാജ്യ​ത്ത്​ റിയാദ്​, ജിദ്ദ രണ്ട് നഗരങ്ങളിൽ നിന്നാണ്​​ സൗദി എയർലൈൻസ്​ പ്രവർത്തനം നടത്തുന്നതെന്നും 2025ൽ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് എയറിന്​ ‘സൗദിയ’യുടെ ഓഹരികൾ കൈമാറുമെന്നും സിവിൽ ഏവിയേഷൻ അതോറിറി ഇൻഫ്രാസ്ട്രക്ചർ ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ ഖുറസി ‘ബ്ലുംബെർഗ്​’ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ട് വലിയ ദേശീയ കമ്പനികൾ ഒരേ കേന്ദ്രത്തിൽ നിന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ശേഷിയുടെ വലിപ്പവും സൗദി തലസ്ഥാനത്തേക്കുള്ള കണക്റ്റിവിറ്റിയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് എയർ, സൗദി എയർലൈൻസി​െൻറ ഓഹരികൾ ഒരേസമയം ഏറ്റെടുക്കുമെന്നും അൽഖു​​റസി പറഞ്ഞു. സൗദി എയർലൈൻസ് മദീനയിലേക്ക്​ പ്രവർത്തനം വ്യാപിപ്പിക്കും. ഏറ്റവും വിശുദ്ധമായ ഇസ്​ലാമിക നഗരങ്ങളിൽ ഒന്നാണത്​. മതപരമായ വിനോദസഞ്ചാരത്തിനുള്ള ഒരു പ്രധാന സ്ഥലവുമാണത്​. 1.7 കോടി യാത്രക്കാരുടെ ശേഷി ഇരട്ടിയാക്കുന്ന വിപുലീകരണ പ്രക്രിയയാണ്​ മദീന വിമാനത്താവളത്തിൽ നടക്കുന്നത്​. തീർഥാടകരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ​ സൗദി എയർലൈൻസ് റീ ഡയറക്‌റ്റ്​ ചെയ്യും. എന്നാൽ റിയാദ് എയർ വിനോദസഞ്ചാരികളെയാണ്​ ലക്ഷ്യമിടുക. വ്യോമഗതാഗത രംഗത്ത്​ വലിയ ഗൾഫ് എയർലൈനുകളുമായി റിയാദ്​ എയർ മത്സരിക്കുമെന്നും അൽഖുറസി പറഞ്ഞു.

ഏകദേശം 11.2 കോടി യാത്രക്കാർ രാജ്യത്തി​െൻറ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്​തതായി സിവിൽ ഏവിയേഷൻ അ​തോറിറ്റി വ്യക്തമാക്കി. ഇത്​ 2023ൽ രേഖപ്പെടുത്തിയ സൗദിയിലെ റെക്കോർഡ്​ യാത്രക്കാരുടെ എണ്ണമാണ്​. മുൻ വർഷത്തേക്കാൾ 26 ശതമാനം കൂടുതലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaRiyadh Air
News Summary - Saudi Airlines to give way to Riyadh Air
Next Story