Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരുഭൂമിയിൽ...

മരുഭൂമിയിൽ മണൽശിൽപമൊരുക്കി മൈസൂർ സഹോദരിമാർ

text_fields
bookmark_border
മരുഭൂമിയിൽ മണൽശിൽപമൊരുക്കി മൈസൂർ സഹോദരിമാർ
cancel

ജിദ്ദ: മണലാണ്​ ഗൗരിയുടെയും നീലാംബികയുടെയും മാധ്യമം. ഒരിത്തിരി പൊടിമണൽ കിട്ടിയാൽ നിമിഷ നേരം കൊണ്ട്​ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ ഇൗ സഹോദരിമാർ ഒരുക്കും. അങ്ങനെയുള്ളവർ പൊടിമണലി​​​െൻറ പറുദീസയിലെത്തിയാലോ. അതിനുള്ള ഉത്തരം റിയാദിൽ നടക്കുന്ന കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേളയിൽ കാണാം. സൗദി ഗവൺമ​​െൻറി​​​െൻറ പ്രത്യേകക്ഷണപ്രകാരം എത്തിയ ഇരുവരുടെയും കലാവൈഭവം കണ്ട്​ അതിശയിക്കുകയാണ്​ മേളയിലെത്തുന്ന സന്ദർശകർ. ഒട്ടകവും ഒട്ടകത്തി​​​െൻറ ശരീരത്തിൽ തലചായ്​ച്ചിരിക്കുന്ന ഗ്രാമീണ അറേബ്യക്കാരനും പുറമേ വിഷൻ 2030 ​​​െൻറ മണൽശിൽപ ചിത്രീകരണവും അവരിടെ ഒരുക്കിയിരിക്കുന്നു. റിയാദിൽ നിന്ന്​ 200 കിലോമീറ്റർ അകലെ റൂമയിൽ നടക്കുന്ന മേളയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്​ ഇൗ പെൺകുട്ടികളും അവരുടെ നിർമിതികളും.

കർണാടകയിലെ മൈസൂർ സ്വദേശികളാണ്​ എം.എൻ ഗൗരിയും നീലാംബികയും. മൈസൂർ സാൻഡ്​ സ്​കൾപ്​ചർ മ്യൂസിയത്തിലെ കലാകാരികളാണ്​ ഇരുവരും. ഒരുപതിറ്റാണ്ടിന്​ അടുത്തായി ഇൗ രംഗത്തുള്ള ഗൗരി ഇന്ത്യയിലെ അറിയപ്പെടുന്ന മണൽശിൽപിയാണ്​. കർണാടക സ്​റ്റേറ്റ്​ ഒാപൺ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ സ്​കൾപ്​ചറിൽ എം.എഫ്​.എ ബിരുദം നേടിയാണ്​​ ഇൗ 28 കാരി രംഗത്തേക്ക്​ വരുന്നത്​. ചെറുപ്പത്തിൽ തന്നെ മണൽശിൽപ രംഗത്ത്​ അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മൈസൂരിൽ ഒരു മണൽ മ്യൂസിയം തന്നെ സ്​ഥാപിച്ചിട്ടുണ്ട്​. 115 ട്രക്​ ലോഡ്​ മണൽ കൊണ്ട്​ ഏതാണ്ട്​ 150 ശിൽപങ്ങളാണ്​ ഇവിടെ നിർമിച്ചത്​. മതം, പുരാണം, ജ്യോതിശാസ്​ത്രം എന്നീ വിഷയങ്ങളിലുള്ള ശിൽപങ്ങൾ 13,500 ചതുരശ്ര അടിയിലുള്ള മ്യൂസിയത്തിലുണ്ട്​. ഇരുവരുടെയും കഴിവ്​ തിരിച്ചറിഞ്ഞ കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേള സംഘാടകർ റിയാദിലേക്ക്​ ക്ഷണിക്കുകയായിരുന്നു. 

ഡിസംബർ 25നാണ്​ സഹോദരിമാർ റിയാദിലെത്തിയത്​. 14 ലോഡ്​ മണൽ കൊണ്ടാണ്​ ഒട്ടകമേളയിലെ ശിൽപങ്ങൾ നിർമിച്ചെടുത്തത്​. മണൽ മൊത്തം ഒറ്റക്കൂനയായി ഇട്ടശേഷം വെള്ളം ചേർത്ത്​ ശിൽപനിർമാണത്തിനായി ഒരുക്കിയെടുക്കുകയായിരുന്നുവെന്ന്​ നീലാംബിക പറയുന്നു. ശ്രദ്ധാപൂർവമായിരുന്നു ഒട്ടകത്തി​​​െൻറ നിർമാണം. ഒട്ടക ജീനിയുടെ സൂക്ഷ്​മമായ വിശദാംശങ്ങളും പാരമ്പര്യ അറബി വസ്​ത്രത്തി​​​െൻറ പ്രത്യേകതകളും തന്മയത്വത്തോടെ പുനരാവിഷ്​കരിക്കാൻ ഇരുവർക്കുമായി. ത്രിമാന സ്വഭാവമുള്ള ശിൽപങ്ങളാണ്​ എല്ലാം. ഒട്ടകത്തി​​​െൻറ ശിൽപം പൂർത്തിയാക്കാൻ അഞ്ചുദിവസമെടുത്തു. വിഷൻ 2030 ​​​െൻറ മാപ്പിന്​ മൂന്നുദിവസവും.ഇതാദ്യമായാണ്​ ഇരുവരും സൗദി ​അറേബ്യ സന്ദർശിക്കുന്നത്​. സൗദി സംസ്​കാരവും ജീവിതവും തങ്ങളുടെ മനംകവർന്നുവെന്ന്​ നീലാംബിക കൂട്ടിച്ചേർത്തു. ആധുനികവൽകരണത്തിലൂടെ കടന്നുപോകു​േമ്പാഴും തങ്ങളുടെ പാരമ്പര്യവും വസ്​ത്രവും ഖഹ്​വയും നാടോടികലകളും ഒപ്പം നിർത്താൻ സൗദി പൗരൻമാർ ശ്രമിക്കുന്നു. 

ഇൗ രീതി ലോകത്ത്​ മറ്റൊരിടത്തും കണ്ടിട്ടില്ല. വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്​ ജീവിതമെങ്കിലും ജീവിതത്തോടുള്ള ആവേശം ഒരിക്കലും ഉപേക്ഷിക്കരുതെന്നും വിജയം നിങ്ങളെ തേടിവരിക തന്നെ ചെയ്യുമെന്നുമുള്ള സന്ദേശം സൗദി യുവാക്കൾക്ക്​ നൽകാൻ ആഗ്രഹിക്കുന്നതായി നീലാംബിക പറയുന്നു. സഹോദരിമാരുടെ 60ാമത്​ പ്രോജക്​ടാണ്​ റൂമയിലേത്​.  സൗദി പാരമ്പര്യത്തി​​​െൻറ ഒരു സമഗ്ര മണൽ മ്യൂസിയം സൃഷ്​ടിക്കാനാണ്​ ഇരുവരുടെയും ആഗ്രഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssand statue
News Summary - sand statue-bahrain-gulf news
Next Story