Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകരളി​െൻറ പാതി നൽകാൻ...

കരളി​െൻറ പാതി നൽകാൻ കൂടെപിറപ്പ്​ തയാർ​; ഇനി വേണ്ടത്​ നിങ്ങളുടെ കാരുണ്യം​

text_fields
bookmark_border
കരളി​െൻറ പാതി നൽകാൻ കൂടെപിറപ്പ്​ തയാർ​; ഇനി വേണ്ടത്​ നിങ്ങളുടെ കാരുണ്യം​
cancel

ജുബൈൽ: കരളി​​​​െൻറ പാതി നൽകി ഉടപ്പിറന്നവളുടെ ജീവൻ രക്ഷിക്കാൻ കൂ​െടപിറപ്പ്​ തയ്യാർ. എന്നാൽ ശസ്​ത്രക്രിയക്കും ചികിത്സക്കുമുള്ള പണമില്ല. മുൻ പ്രവാസി കോഴിക്കോട് മുക്കം വെസ്​റ്റ്​ മണാശ്ശേരി സ്വദേശി കിഴക്കേ തൊടികയിൽ അശോക​​​​െൻറ ഇളയ മകൾ ലിജിക്കാണ്​ സഹോദരൻ ലിഞ്ചു സ്വന്തം കരളി​​​​െൻറ പാതി കൊടുക്കാൻ തയാറായിരിക്കുന്നത്​. ചികിത്സക്ക്​ പണമില്ലാത്തതിനാൽ പ്രവാസികളുടെ കനിവ്‌ തേടുകയാണ്‌ അശോകൻ. 
ജുബൈലിലും ദമ്മാമിലുമായി രണ്ട്​ പതിറ്റാണ്ടോളം ജോലി ചെയ്​ത ശേഷം മടങ്ങിപ്പോയ അശോകൻ കടുത്ത സാമ്പത്തിക ക്ലേശത്തിലാണ്​. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ജോലി നഷ്​ടപ്പെട്ടാണ്​ 2013ൽ അദ്ദേഹം മടങ്ങിയത്​. 

നാട്ടിൽ എന്തെങ്കിലും ചെയ്യാമെന്ന പ്രതീക്ഷയിലാണ് വിമാനം കയറിയത്. എന്നാൽ ദുർവിധി വിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വീണ് കാലൊടിഞ്ഞ് കിടപ്പിലായി. അനക്കാൻ കഴിയാത്ത കാലുമായി മാസങ്ങൾ നീണ്ട കിടപ്പ് കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലാഴ്​ത്തി. അതിനിടെ വീണ്ടും വിധിയുടെ വിളയാട്ടമായി. മൂത്തമകൾ ലിനിക്ക് കരൾ രോഗം ബാധിച്ചു. ആധുനിക ആശുപത്രിയിലൊന്നും കൊണ്ടുപോയി ചികിത്സ നൽകാൻ നിവർത്തിയില്ലാതെ രോഗം മൂർഛിച്ച് മരണത്തിന്​ കീഴടങ്ങി.

എന്നിട്ടും അവസാനിക്കാത്ത ദുർവിധി രണ്ടാമത്തെ മകൾ ലിജിയേയും പിടികൂടി. കരൾ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ആകെയുള്ള പെൺതരിയെ മരണത്തിന്​ വിട്ടുകൊടുക്കരുതെന്ന തീരുമാനത്തിൽ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾമാറ്റ ശാസ്ത്രക്രിയയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അതോടെയാണ്​ കരളി​​​​െൻറ പാതി പകുത്തുനൽകാൻ സഹോദരൻ ലിഞ്ചു തയാറായത്​. പരിശോധനയിൽ ഇരുവരുടെ കരളുകൾ ചേരുമെന്ന്​ കണ്ടെത്തുകയും ചെയ്​തു. എന്നാൽ ഇതിനായി 40 ലക്ഷം രൂപ വേണം. വിവരമറിഞ്ഞ്​ മുക്കം സ്വദേശികൾ എം.ഐ ഷാനവാസ് എം.പി മുഖ്യ രക്ഷാധികാരിയും കൗൺസിലർ ശ്രീദേവി ഇരട്ടങ്ങൽ ചെയർമാനുമായി ലിജി ചികിത്സ സമിതി രൂപവത്​കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ലിജിയെ സഹായിക്കാൻ താൽപര്യമുള്ളവർ സംഭാവനകൾ ലിജി ചികിത്സ സഹായ സമിതി  ACC/ # 210110100047549, ANDHRA BANK - IFSC CODE ANDB0002101, ACC/ # 104100010003897, MUKKAM SERVICE CO-OPERATIVE BANK എന്നി അക്കൗണ്ട് നമ്പറുകളിൽ അയക്കുകയോ, 9747561652 എന്ന നമ്പറിൽ ശ്രീദേവി ഇരട്ടങ്ങലിനെയോ, 00966 55 782 0685 എന്ന നമ്പറിൽ മനാഫിനെയോ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newspravasi helping handsmalayalam news
News Summary - pravasi helping hands-saudi-gulf news
Next Story