Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസമാധാനത്തിനാണ്​​...

സമാധാനത്തിനാണ്​​ മുൻഗണന, കൂടുതൽ സംഘർഷങ്ങൾ മേഖലക്ക് സഹിക്കാനാവില്ല -സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
saudi foreign minister
cancel

റിയാദ്​: കൂടുതൽ സംഘർഷങ്ങൾ മേഖലക്ക് സഹിക്കാനാവില്ലെന്ന്​ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പാക്കിസ്ഥാനിൽ പാക് വിദേശകാര്യ മന്ത്രിയുമൊത്ത്​ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. സിറിയയിലെ ഇറാൻ കോൺസുലേറ്റിനെ ഇസ്രയേൽ ലക്ഷ്യം വെച്ചതിനെത്തുടർന്നുണ്ടായ പിരിമുറുക്കവും കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലിന്റെ ഹൃദയഭാഗത്ത് മിസൈൽ ആക്രമണം നടത്തിയ ഇറാ​ന്റെ പ്രതികരണവും മന്ത്രി പരാമർശിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് സൗദിയുടെ അഭിപ്രായം മന്ത്രി ആവർത്തിച്ചു. സമാധാനത്തിനാണ്​​ മുൻഗണന. കൂടുതൽ സംഘർഷങ്ങൾ ഈ മേഖലക്ക് സഹിക്കാൻ കഴിയില്ലെന്ന്​ അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

ഇസ്രയേൽ യുദ്ധത്തെ തുടർന്ന് മാസങ്ങളായി ഉപരോധിക്കപ്പെട്ട ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമായിരിക്കുന്നു. ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്​. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പൂർണ്ണമായും അപര്യാപ്തമാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. തിങ്കളാഴ്​ചയാണ്​ സൗദി വിദേശകാര്യ മന്ത്രിയും ഉന്നതതല സംഘവും പാക്കിസ്ഥാനിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - Peace is the priority, the region cannot tolerate more conflicts - Saudi Foreign Minister
Next Story