Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളിയുടെ മൃതദേഹം...

മലയാളിയുടെ മൃതദേഹം രണ്ടര മാസമായി ആശുപത്രിയിൽ

text_fields
bookmark_border
death_basheer
cancel

റിയാദ്​: മൂന്ന്​ മാസം മുമ്പ്​ കാണാതായ മലയാളി യുവാവി​​െൻറ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കിളിമാനൂർ തട്ടത്തുമല ചാറയം പാലക്കുഴി സ്വദേശി ചരുവിള പുത്തൻ വീട്ടിൽ നിസാമി​​െൻറ (34) മൃതദേഹമാണ്​ റിയാദിൽ നിന്ന്​ 600 കിലോമീറ്ററകലെ ബീശയിലെ കിങ്​ അബ്​ദുല്ല ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്​. ഇക്കഴ​ിഞ്ഞ ജൂലൈ മൂന്നിന്​ ബീശയിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ്​ മരണം. 

നിസാം ഒാടിച്ച ടൊയോട്ട ഹായസ്​ വാൻ​ പാലത്തിലിടിച്ച്​ മറിഞ്ഞാണ്​ അപകടമുണ്ടായത്​. തലക്ക്​ ഗുരുതര പരിക്കേറ്റ ഇയാളെ റെഡ്​ക്രസൻറാണ്​ ബീശ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ചികിത്സയിൽ തുട​രവേ ജൂലൈ 21ന്​ മരിച്ചു. ഹഫർ അൽബാതിൻ സ്വദേശിയായ സ്​പോൺസർ വിദേശത്തായത്​ കൊണ്ടാണ്​ വിവരം അറിയാൻ വൈകിയത്​. പലതവണ പൊലീസ്​ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ കഴിഞ്ഞയാഴ്​ച സ്​പോൺസർ സൗദിയിൽ തിരിച്ചെത്തിയപ്പോഴാണ്​ ഹഫർ അൽബാത്തിൻ പൊലീസ്​ വഴി ലഭിച്ച വിവരത്തി​​െൻറ അടിസ്​ഥാനത്തിൽ ഹഫറിലുള്ള മാതൃസഹോദര പുത്രൻ സഅദും സുഹൃത്ത്​ ഷാജിയും ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്​. 

11 വർഷം ഹഫർ അൽബാത്തിനിലുണ്ടായിരുന്ന യുവാവ്​ ഏഴ്​ മാസം മുമ്പ്​ ജിദ്ദയിലേക്ക്​ മാറിയിരുന്നു. തുണിത്തരങ്ങളുടെ വാൻ സെയിൽസായിരുന്നു ജോലി. ഏഴ്​ മാസത്തിനിടെ അപൂർവമായി മാത്രമേ നാട്ടിൽ വീടുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുള്ളൂ എന്ന്​ ബന്ധുക്കൾ പറയുന്നു. അവസാനം വിളിച്ചത്​ ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിന്​ ഒരാഴ്​ച മുമ്പാണ്​. ഉടൻ പണം അയക്കും എന്ന്​ വീട്ടുകാരെ അറിയിച്ചിരുന്നത്രെ. എന്നാൽ അതിന്​ ശേഷം ഒരു വിവരവുമുണ്ടായില്ല. ഒന്നര വർഷം മുമ്പാണ്​​ അവസാനം നാട്ടിൽ പോയി മടങ്ങിയത്​. 

മുഹമ്മദ്​ ബഷീറാണ്​ പിതാവ്​. ലത്തീഫ ബീവി മാതാവും. ഭാര്യ: ഷൈമ. കുട്ടികളില്ല. ഏക സഹോദരി: നിസ. സഹോദരി ഭർത്താവ്: സക്കീർ​. മൃതദേഹം ബീശയിൽ തന്നെ ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരായ നാസർ മാങ്കാവ്​, സമീർ, ബഷീർ പാങ്ങോട്​ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi hospitalmalayalam newsMalayali Dead Body
News Summary - Malayali Dead Body in Hospital Mortuary After 2.5 months -Gulf News
Next Story