Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലു​ലു ഈ​ദ് മെഹ്ഫി​ൽ...

ലു​ലു ഈ​ദ് മെഹ്ഫി​ൽ പെ​രു​ന്നാ​ൾ സെ​ൽ​ഫി​യും മൈ​ലാ​ഞ്ചി മൊ​ഞ്ചും പി​ന്നെ സ​മ്മാ​ന​ങ്ങ​ളും

text_fields
bookmark_border
ലു​ലു ഈ​ദ് മെഹ്ഫി​ൽ പെ​രു​ന്നാ​ൾ സെ​ൽ​ഫി​യും മൈ​ലാ​ഞ്ചി മൊ​ഞ്ചും പി​ന്നെ സ​മ്മാ​ന​ങ്ങ​ളും
cancel

റി​യാ​ദ്: പ്ര​വാ​സ​ത്തി​ന്റെ പെ​രു​ന്നാ​ൾ ഓ​ർ​മ​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്താ​നും അ​ത് കാ​ല​ത്തി​ന്റെ ചെ​പ്പി​നു​ള്ളി​ൽ മ​നോ​ഹ​ര​മാ​യി സൂ​ക്ഷി​ക്കാ​നും ലു​ലു​വും മി ​ഫ്ര​ൻ​ഡ് ആ​പ്പും ഒ​രു​ക്കു​ന്ന ഈ​ദ് മെഹ്ഫി​ലി​ന് ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം. സൗ​ദി​യി​ലെ മൂ​ന്നു പ്ര​ധാ​ന ന​ഗ​രി​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ പെ​രു​ന്നാ​ളി​ന്റെ സ​ന്തോ​ഷ​വും സൗ​ഹൃ​ദ​ത്തി​ന്റെ ഊ​ഷ്മ​ള​ത​യും പ​ങ്കു​വെ​ക്കു​ന്ന​താ​യി​രി​ക്കും. ഈ​ദി​ന്റെ സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന സെ​ൽ​ഫി, കൈ​ക​ളി​ൽ വ​ർ​ണ​ച്ചേ​ലു​ക​ൾ വി​സ്മ​യം തീ​ർ​ക്കു​ന്ന മെ​ഹ​ന്ദി ഫെ​സ്റ്റി​വ​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ. മെ​ഹ​ന്ദി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര്, മൈ​ലാ​ഞ്ചി​യ​ണി​ഞ്ഞ ഫോ​ട്ടോ, പ​ങ്കെ​ടു​ക്കു​ന്ന മേ​ഖ​ല (ദ​മ്മാം, ജി​ദ്ദ, റി​യാ​ദ്) എ​ന്നി​വ 00966566237698 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സ് ആ​പ്പി​ലൂ​ടെ ഏ​പ്രി​ൽ 15ന് ​മു​മ്പാ​യി അ​യ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ വേ​ദി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ലൈ​വ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. വി​ദ​ഗ്ധ പാ​ന​ലി​ന്റെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ശേ​ഷം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

ഈ​ദ് സെ​ൽ​ഫി​യി​ൽ പ​ങ്കെ​ടു​ക്കാൻ...

പ്രി​യ​പ്പെ​ട്ട​വ​രു​ടെ കൂ​ടെ പെ​രു​ന്നാ​ളി​നെ​ടു​ത്ത സെ​ൽ​ഫി ചി​ത്രം നി​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ @MeFriendApp ടാ​ഗ് ചെ​യ്ത് #eidmehfil #mefriendapp എ​ന്നീ ഹാ​ഷ്ടാ​ഗോ​ടെ പോ​സ്റ്റ് ചെ​യ്യു​ക. പോ​സ്റ്റി​നൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മേ​ഖ​ല (ദ​മ്മാം, ജി​ദ്ദ, റി​യാ​ദ്) കൂ​ടെ ചേ​ർ​ക്കു​ക.

ഉ​ദാ: #EidmehfilDammam, #EidmehfilJeddah #EidmehfilRiyadh ഏ​പ്രി​ൽ 15 വ​രെ​യാ​ണ് സ​മ​യം. വി​വ​ര​ങ്ങ​ൾ​ക്ക് 0509559576974 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഈ​ദ് മെഹ്ഫി​ലി​ൽ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluLulu Eid Mehfil
News Summary - Lulu Eid Mehfil Celebration Selfie, Mylanchi and Gifts
Next Story