Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ആയുഷ്​കാല...

സൗദിയിൽ ആയുഷ്​കാല ഹെൽത്ത്​ ഇൻഷുറൻസ്​ നടപ്പാക്കുന്നു

text_fields
bookmark_border
സൗദിയിൽ ആയുഷ്​കാല ഹെൽത്ത്​ ഇൻഷുറൻസ്​ നടപ്പാക്കുന്നു
cancel
camera_alt

സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ

ജിദ്ദ: സൗദി അറേബ്യയിൽ ആയുഷ്​കാല ഹെൽത്ത്​ ഇൻഷുറൻസ്​ നടപ്പാക്കുന്നു. 2024 പകുതിയോടെ​ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ്​ നടപ്പാക്കുമെന്ന്​ ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തി​െൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല. പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല. ചികിത്സക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെയും ആവശ്യമില്ല.

ദേശീയ ഇൻഷുറൻസി​െൻറ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തി​െൻറ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യം ഒരുക്കുക എന്നതാണ്. പൗരനെ 80 വയസ്​ തികയുന്നതുവരെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തികൊണ്ട്​ പൂർണാരോഗ്യവും ശാരീരികക്ഷമതയും ഉള്ളവനായും നടക്കുകയും, ഓടുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്യുന്നതിന്​ ആയുഷ്​കാല ഹെൽത്ത്​ ഇൻഷുറൻസ്​ സഹായിക്കും​.

സൗദിയിൽ പ്രോട്ടോൺ തെറാപ്പി സെൻറർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് രോഗികൾക്ക് പ്രതീക്ഷ നൽകുന്ന വളരെ നൂതനവും വാഗ്ദാനപ്രദവുമായ സാങ്കേതികവിദ്യയാണ്​. ഇത് ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണ്. രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിന് ഈ കേന്ദ്രം ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം മെഡിക്കൽ കോംപ്ലക്‌സിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ ഈ വർഷാവസാനത്തിന്​ മുമ്പ് പ്രോട്ടോൺ തെറാപ്പി സെൻറർ പ്രവർത്തനം ആരംഭിക്കും.

മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ആരോഗ്യമേഖലയുടെ സംഭാവന 199 ശതകോടി റിയാലിൽനിന്ന് 2030-ൽ 318 ശതകോടി റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയുടെ സംഭാവന 145 ശതകോടി റിയാൽ ആയിരിക്കും. അടുത്ത ഘട്ടത്തിൽ സ്വകാര്യമേഖലയുമായുള്ള സംയോജനത്തി​െൻറയും പങ്കാളിത്തത്തി​െൻറയും നിർണായക പങ്ക് ഇത് എടുത്തുകാണിക്കുന്നു. ആരോഗ്യമേഖലയിൽ വരാൻ പോകുന്ന അവസരങ്ങളിൽ നിക്ഷേപിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

രാജ്യത്ത് ഒരു വ്യക്തിയുടെ ശരാശരി ആയുസ്​ 77.6 വയസായി ഉയർന്നു. 2016-ലെ​ ശരാശരി പ്രായം 74 വയസ്​ മാത്രമായിരുന്നു. റോഡപകടങ്ങളിൽ നിന്നുള്ള മരണനിരക്ക് ഒരു ലക്ഷം ജനസംഖ്യയിൽ 28 ആളുകളായിരുന്നു. ഇത് പകുതിയായി കുറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുടെ (രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി മുതലായവ) ഫലമായുണ്ടാകുന്ന അകാല മരണനിരക്കി​െൻറ സൂചകം ഒരു ലക്ഷം ജനസംഖ്യയിൽ ഏകദേശം 600 ആളുകൾ എന്നതായിരുന്നു. ഇന്ന് അത് 500 ആയി കുറഞ്ഞു. മേഖലകളിലെ ആരോഗ്യ സേവനങ്ങളുടെ ശരാശരി കവറേജ് നിരക്ക് 81ശതമാനത്തിൽ ചുവടെയായിരുന്നു​. ഇന്ന് അത്​ 94 ശതമാനം ആയി ഉയർന്നു. വെല്ലുവിളികൾ നമ്മുടെ മുമ്പിൽ വലുതാണ്. രാജ്യത്ത് മെഡിക്കൽ വ്യവസായം സ്വദേശിവത്​കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം മുന്നേറുകയാണ്​​. പ്രാദേശികമായി ഇൻസുലിൻ ഉദ്​പാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insuranceSaudi ArabiaHealth News
News Summary - Lifetime health insurance is being implemented in Saudi Arabia
Next Story