Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ...

കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ ജി​ദ്ദ ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ ഫാ​മി​ലി മീ​റ്റ്  റ​ഷീ​ദ് ചു​ള്ളി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ ഫാ​മി​ലി മീ​റ്റ്റ ​ഷീ​ദ് ചു​ള്ളി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ലെ കൊ​ണ്ടോ​ട്ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ ഫാ​മി​ലി മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. ഫ​ല​സ്തീ​ൻ റോ​ഡി​ലെ മി​ല്ലേ​നി​യം വി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ റ​ഷീ​ദ് ചു​ള്ളി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ഗാ​ന​മേ​ള എ​ന്നി​വ പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കൊ​ണ്ടോ​ട്ടി ശി​ഹാ​ബ്​ ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​ണ്ട് ശേ​ഖ​രി​ച്ച​തി​ന് ക​ട​വ​ണ്ടി മൊ​യ്തീ​ൻ കോ​യ, മാ​ങ്കാ​യി റ​ഫീ​ഖ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഇ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം റ​ഷീ​ദ് ചു​ള്ളി​യ​ൻ, ക​ബീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ കൈ​മാ​റി. അ​ഷ്റ​ഫ് വ​ലി​യോ​റ, ഹ​സ​ൻ യ​മ​ഹ, ഗ​ഫൂ​ർ കാ​പ്പാ​ട​ൻ, മൊ​യ്തീ​ൻ​കോ​യ ക​ട​വ​ണ്ടി, റ​ഫീ​ഖ് മാ​ങ്കാ​യി, സ​ലീം മ​ധു​വാ​യി, റ​ഹ്​​മ​ത്ത് അ​ലി, ജം​ഷി ക​ട​വ​ണ്ടി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, റ​ഹീ​സ് ചേ​ന​ങ്ങാ​ട​ൻ, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ക​ബീ​ർ നീ​റാ​ട്, എ.​ടി. ന​സ്‌​റു ത​ങ്ങ​ൾ, റ​ഫീ​ഖ് മ​ധു​വാ​യി, ഫൈ​സ​ൽ റെ​യ്മ​ണ്ട്, മാ​യി​ൻ കു​മ്മാ​ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റ​ഹ്​​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും എ.​ടി. ബാ​വ ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KondottyFamilyMeetupJidda Center
News Summary - Kondotty Jiddah Center conducted Family Meetup
Next Story