Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഴിമതി, തീവ്രവാദ...

അഴിമതി, തീവ്രവാദ വിരുദ്ധ പോരാട്ടം തുടരും -സൽമാൻ രാജാവ്​ 

text_fields
bookmark_border
അഴിമതി, തീവ്രവാദ വിരുദ്ധ പോരാട്ടം തുടരും -സൽമാൻ രാജാവ്​ 
cancel
camera_alt????????? ?????? ??? ???????????? ????????? ??????????

റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര, വിദേശ നയങ്ങള്‍ സല്‍മാന്‍ രാജാവ് ബുധനാഴ്ച ശൂറ കൗണ്‍സിലില്‍ പ്രഖ്യാപിച്ചു. അഴിമതി, തീവ്രവാദം എന്നിവക്കെതിരായ പോരാട്ടം തുടരുമെന്ന്​ വ്യക്​തമാക്കിയ ​അദ്ദേഹം പൗരൻമാർക്ക്​ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും പറഞ്ഞു. 
രാഷ്​ട്രപുരോഗതിക്ക് സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് അഴിമതിക്കെതിരെ ഉന്നത സഭ രൂപീകരിച്ചത്. അഴിമതി നിര്‍മാർജനം ചെയ്ത് പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ വകുപ്പുമന്ത്രിമാർക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. തീവ്രവാദത്തെ ചെറുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് സൗദി.

അഴിമതി തടയുന്നതിലും തീവ്രവാദം നിര്‍മാർജനം ചെയ്യുന്നതിലും രാഷ്​ട്രത്തി​​െൻറ നിലപാടില്‍ പൗരന്മാര്‍ പങ്കാളികളാകണമെന്ന് രാജാവ് അഭ്യര്‍ഥിച്ചു. ഗള്‍ഫില്‍ വിദേശ ഇടപെടല്‍ അവസാനിപ്പിക്കണം. ജി.സി.സി രാഷ്​ട്രങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം ഇടപെടുകൾ സൗദി തടയും. ജറൂസലം ഇസ്രായേലി​​െൻറ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡൻറി​​െൻറ നീക്കം അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. അമേരിക്ക നിലപാട്​ പുനഃപരിശോധിക്കുകയും തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയും വേണം. വിഷന്‍ 2030 പദ്ധതിയിലൂടെ സൗദി അതിന്‍െറ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും രാജാവ് പറഞ്ഞു. ഏഴാമത് ശൂറ കൗണ്‍സിലി​​െൻറ രണ്ടാം വര്‍ഷം ഉദ്ഘാടനം ചെയ്​താണ്​ കൗൺസിൽ ആസ്​ഥാനത്ത്​​ രാജാവ്​ പ്രസംഗിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsKing in sura council
News Summary - king in sura council
Next Story