Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​നം...

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Kanam Rajendran
cancel

റി​യാ​ദ്: സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​​ന്‍റെ നി​ര്യാ​ണ​ത്തി​ൻ റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി സെ​ക്ര​ട്ടേറി​യ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സി.​പി.​ഐ​യു​ടെ വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ലെ​ത്തി​യ കാ​നം രാ​ജേ​ന്ദ്ര​ന്‍ സി.​പി.​ഐ​യു​ടെ ക​രു​ത്ത​നാ​യ നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു​വെ​ന്ന് അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റിനെ ന​ല്ല​രീ​തി​യി​ൽ ന​യി​ക്കു​ന്ന​തി​ൽ ഒ​രു സ​ഖ്യ​ക​ക്ഷി​യു​ടെ സെ​ക്ര​ട്ട​റി എ​ന്ന​നി​ല​യി​ൽ നി​സ്തു​ല​മാ​യ സേ​വ​ന​മാ​ണ് കാ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്. സൗ​മ്യ സ്വ​ഭാ​വ​ക്കാ​ര​നാ​യി ക​ണ​പ്പെ​ടാ​റു​ള്ള കാ​നം പാ​ർ​ട്ടി നി​ല​പാ​ടു​ക​ളി​ൽ ക​ണി​ശ​ക്കാ​ര​നാ​യി​രു​ന്നു എ​ന്നും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​െൻറ വേ​ർ​പാ​ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദുഃ​ഖ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യും പ​ങ്കു ചേ​രു​ന്ന​താ​യും കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു

ജു​ബൈ​ൽ: സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജു​ബൈ​ലി​ലെ വി​വി​ധ സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​നു​ശോ​ചി​ച്ചു. സി.​പി.​ഐ​യു​ടെ അ​ച്ച​ട​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ളി​യം ഭാ​ർ​ഗ​വ​നും സി.​കെ. ച​ന്ദ്ര​പ്പ​നും ഒ​പ്പം കാ​നം രാ​ജേ​ന്ദ്ര​​ന്‍റെ​യും പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ന​വ​യു​ഗം നേ​താ​വ് ടി.​സി. ഷാ​ജി പ​റ​ഞ്ഞു. ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം പാ​ർ​ട്ടി​യി​ൽ ഒ​രു തി​രു​ത്ത​ൽ ശ​ക്തി​യാ​യി​യി​രു​ന്നു. വി​യോ​ഗം സി.​പി.​ഐ.​ക്കും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും തീ​ർ​ത്താ​ൽ തീ​രാ​ത്ത ന​ഷ്​​ട​മാ​ണ്.

കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​​ന്‍റെ ക​രു​ത്തു​റ്റ നേ​താ​വാ​യി​രു​ന്നു കാ​നം എ​ന്ന് ന​വ​യു​ഗം നേ​താ​വ് ഉ​മേ​ഷ് ക​ള​രി​ക്ക​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക്, വി​ശി​ഷ്യ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ന് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്​​ട​മാ​ണ്​ സൃ​ഷ്​​ടി​ക്കു​ക. ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന വ​ലു​താ​ണ്.

വേ​ര്‍പാ​ട് രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​ന് ക​ന​ത്ത ന​ഷ്​​ട​മാ​ണ് സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ.​എം.​സി.​സി നേ​താ​വ് ഷം​സു​ദ്ദീൻ പ​ള്ളി​യാ​ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യ​മ​സ​ഭാം​ഗ​മെ​ന്ന നി​ല​യി​ല്‍ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. സാ​ധാ​ര​ണ​ക്കാ​ര​​ന്‍റെ പ്ര​ശ്ന​ങ്ങ​ളി​ൽ എ​ന്നും ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം രാ​ഷ്​​ട്രീ​യ എ​തി​ർ​പ്പു​ക​ളെ പോ​ലും വ​ള​രെ ക്രി​യാ​ത്മ​ക​മാ​യി​ട്ടാ​ണ് നേ​രി​ട്ട​ത്.

ക​രു​ത്ത​നാ​യ സം​ഘാ​ട​ക​നും തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നേ​താ​വു​മാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​നെന്ന് ഐ.​എം.​സി.​സി നേ​താ​വ് മു​ഫീ​ദ് കൂ​രി​യാ​ട​ൻ പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ള്ള ഒ​രു ക​മ്യൂ​ണി​സ്​​റ്റു​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു. വി​യോ​ഗം ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തി​നും തീ​രാ ന​ഷ്​​ട​മാ​ണ്.

തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത സ്പ​ന്ദ​ന​ങ്ങ​ൾ തൊ​ട്ട​റി​ഞ്ഞ നേ​താ​വാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ക​മ്മി​റ്റി ജു​ബൈ​ൽ നേ​താ​വ് നി​യാ​സ് നാ​ര​ക​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം കേ​ര​ള​ത്തി​ലെ പൊ​തു​മ​ണ്ഡ​ല​ത്തി​ന് വ​ലി​യ ന​ഷ്​​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranSaudi Arabia NewsMourns
News Summary - Keli mourns Kanam Rajendran's death
Next Story