Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണമംഗലം പെയിന്‍...

കണ്ണമംഗലം പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് സെൻറര്‍ കെട്ടിടോദ്​ഘാടനം 25 ന്​

text_fields
bookmark_border
കണ്ണമംഗലം പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് സെൻറര്‍ കെട്ടിടോദ്​ഘാടനം 25 ന്​
cancel

ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണമംഗലം പ്രവാസി കൂട്ടായ്മ നിർമിച്ചുനൽകുന്ന പെയിൻ ആൻഡ്​ പാലിയേറ്റീവ്​ സ​​​​​െൻറർ കെട്ടിടം ഉദ്​ഘാടനം ഇൗമാസം 25 ന്​ നടക്കും. കൂട്ടായ്മ ഇതുവരെ നടപ്പാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇതെന്ന്​ ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കണ്ണമംഗലം പഞ്ചായത്തിലെ അച്ചനമ്പലത്ത് 35 ലക്ഷം രൂപ ചെലവിലാണ്​ കെട്ടിടം നിർമിച്ചത്​. ക്ലിനിക്, ഫാര്‍മസി, റിഹാബിലിറ്റേഷന്‍ സ​​​​​െൻറര്‍, കോൺഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 25 ന്​ വൈകുന്നേരം നാല് മണിക്ക് കെട്ടിടത്തി​​​​​​െൻറ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പാലിയേറ്റീവ് ക്ലിനിക്കി​​​​​​െൻറ ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.പി ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിക്കും.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടി​​​​​​െൻറ ‘എം-ക്യൂബ്’ എന്ന മാജിക് ഷോ ആണ് ഉദ്​ഘാടന ചടങ്ങി​​​​​​െൻറ മുഖ്യ ആകര്‍ഷണം. വിവിധ ഇനങ്ങളില്‍ ലോക റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ അഞ്​ജുറാണി ജോയിയുടെ നേതൃത്വത്തിൽ ‘ഫ്രീഡം  ഓണ്‍ വീല്‍സ്’ എന്ന പരിപാടി അവതരിപ്പിക്കും. വാർത്താസമ്മേളനത്തില്‍ പ്രസിഡൻറ്​  ജലീല്‍ കണ്ണമംഗലം, -ജനറല്‍ സെക്രട്ടറി സമദ് ചോലക്കല്‍, ട്രഷറര്‍ മജീദ്‌ ചേറൂര്‍, -ഓര്‍ഗനൈസിങ്​ സെക്രട്ടറി ബീരാന്‍കുട്ടി കൊയിസ്സന്‍, -പാലിയേറ്റീവ് കെട്ടിട നിര്‍മാണ സമിതി ചെയര്‍മാൻ ആലുങ്ങല്‍ ചെറിയ മുഹമ്മദ്‌ എന്നിവർ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newskannamgalam
News Summary - kannamgalam-saudi-gulf news
Next Story