Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​മ്യൂ​ണി​സ്​​റ്റ്​...

ക​മ്യൂ​ണി​സ്​​റ്റ്​ ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ -ന​വ​യു​ഗം

text_fields
bookmark_border
navayugam
cancel
camera_alt

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​അ​ഹ്​​സ മേ​ഖ​ല

സം​ഘ​ടി​പ്പി​ച്ച കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ​്മ​ര​ണ സ​മ്മേ​ള​നം

അ​ൽ​അ​ഹ്​​സ: ക​മ്യൂ​ണി​സ്​​റ്റ് ആ​ശ​യ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ക്കാ​തെ നി​ല​പാ​ടു​ക​ളെ​ടു​ക്കു​ക​യും എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ളി​ൽ യാ​തൊ​രു പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കും വ​ഴി​പ്പെ​ടാ​തെ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്ന നേ​താ​വാ​ണ്​ അ​ന്ത​രി​ച്ച സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ​ന്ന്​ ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി അ​ൽ​അ​ഹ്​​സ മേ​ഖ​ല അ​നു​സ​മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​െൻറ അ​കാ​ല വി​യോ​ഗം ക​മ്യൂ​ണി​സ്​​റ്റ് പാ​ർ​ട്ടി​ക്ക് മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം പ​റ​ഞ്ഞു.

മു​ബാ​റ​സ് നെ​സ്​​റ്റോ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ​ സു​നി​ൽ വ​ലി​യാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ര​ത്ത് യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​രു​ൺ ഹ​രി അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​ൽ​അ​ഹ്​​സ​യി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ന്ദ്ര​ബാ​ബു ക​ട​യ്ക്ക​ൽ (ന​വോ​ദ​യ), ഉ​മ​ർ കോ​ട്ടാ​യി​ൽ (ഒ.​ഐ.​സി.​സി), അ​ഷ​റ​ഫ് ഗ​സാ​ൽ (കെ.​എം.​സി.​സി), മു​ഹ​മ്മ​ദ് അ​ന​സ് (ത​നി​മ), ഷു​ഖൈ​ഖ്​ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബ​ക്ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ സ്വാ​ഗ​ത​വും ജോ​യന്‍റ് സെ​ക്ര​ട്ട​റി വേ​ലൂ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanam RajendranCommemorationSaudi Arabia News
News Summary - Kanam Rajendran was a leader who was firm on communist ideals-navayugam
Next Story