Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസിയിൽ...

ഇന്ത്യൻ എംബസിയിൽ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തുടക്കം

text_fields
bookmark_border
Indian embassy film festival
cancel
camera_alt

ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത്​ അംബാസഡേഴ്​സ്​ ചോയ്​സ്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവം സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്​ടർ മിഷാൽ അൽസാലെഹ് ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത്​ അംബാസഡേഴ്​സ്​ ചോയ്​സ്​ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തുടക്കമായി. 13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച്​ നവംബർ 24 മുതൽ ഡിസംബർ 16 വരെ നടക്കുന്ന മേളയിൽ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികൾ പ്രദർശിപ്പിക്കും. റിയാദിലെ എംബസി ആസ്ഥാനത്ത്​ നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്​ടർ മിഷാൽ അൽസാലെഹ്​ മേളയുടെ ഉദ്​ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയിൽ സന്നിഹിതരായി.

ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റർ വിശിഷ്​ടാതിഥികൾ ചേർന്ന്​ പ്രകാശനം ചെയ്​തു. മേളയുടെ നടത്തിപ്പിൽ പങ്കാളിത്തം വഹിക്കുന്ന വിവിധ എംബസികളുടെ പ്രതിനിധികൾക്കും സൗദി അധികൃതർക്കും ഷാർഷെ ദഫെ എം.ആർ. സജീവ്​ ത​െൻറ പ്രസംഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിൽ ഒരു വർഷം 2000-ത്തിലേറെ സിനിമകൾ നിർമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തിറങ്ങൂന്ന ചലച്ചിത്രങ്ങളുടെ വാർഷിക കണക്കിൽ ലോകത്ത്​ ഇന്ത്യൻ സിനിമാ വ്യവസായം ഒന്നാം സ്ഥാനത്താണ്​. സൗദിയിൽ സിനിമാ വ്യവസായം അടുത്തകാലത്ത്​ ഉദയം ചെയ്​തതാണെങ്കിലും അത് ഇതിനകം തന്നെ ആഗോള തലത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചതായും സമീപ കാലത്ത്​ നിരവധി മികച്ച സിനിമകൾ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സദസ്

അൽജീരിയ, ആസ്​ട്രേലിയ, ബംഗ്ലാദേശ്​, ക്യൂബ, ഫ്രാൻസ്​, കസാഖിസ്​താൻ, മെക്​സികോ, നോർവേ, ഫിലിപ്പീൻസ്​, സ്​പെയിൻ, ശ്രീലങ്ക, സുഡാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ്​ ചലച്ചിത്രമേളയുമായി സഹകരിക്കുന്നത്​. ഉദ്​ഘാടന ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, സൗദി പൗരന്മാർ, മാധ്യമപ്രവർത്തകർ, പ്രവാസി ഇന്ത്യക്കാർ, മറ്റ്​ രാജ്യക്കാരായ പ്രവാസികൾ തുടങ്ങിയവർ പ​ങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 14 സിനിമകളാണ്​ പ്രദർശിപ്പിക്കുന്നത്​.

ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവ്​ സംസാരിക്കുന്നു

ഷംസ്​ അൽമാഅരിഫ്​, ബ്രെയിലി കി ബർഫി, ​ഫ്രിഡ, അൺ ക്യുേൻറാ ചിനോ, ദി സഫയഴേസ്​, ഹബാനസ്​റ്റേഷൻ, യു വിൽ ഡൈ അറ്റ്​ ട്വൻറി, ഹോപ്പ്​, ഡിലീഷ്യസ്​, ബാർ ബോയ്​സ്​ ഹസീന, എ ​ഡോ​ട്ടേഴ്​സ് ടെയിൽ​, കോഡ, ഹീലിയോപൊളിസ്​, ദി ന്യൂസ്​പേപ്പർ എന്നീ സിനിമകളാണ്​ എംബസി ഓഡിറ്റോറിയത്തിൽ വിവിധ ദിവസങ്ങളിലായി പ്രദർശിപ്പിക്കപ്പെടുക. ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ-സൗദി നയ​തന്ത്ര ബന്ധത്തി​െൻറയും 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്​ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതെന്ന്​ എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വിവിധ എംബസി പ്രതിനിധികൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalIndian embassy film festival
News Summary - Indian embassy film festival started
Next Story