Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ​യി​ൽ...

ബു​റൈ​ദ​യി​ൽ പി​ടി​കൂ​ടി​യ മു​ത​ല​യെ വ​ന്യ​ജീ​വി​ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റി

text_fields
bookmark_border
ബു​റൈ​ദ​യി​ൽ പി​ടി​കൂ​ടി​യ മു​ത​ല​യെ വ​ന്യ​ജീ​വി​ കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റി
cancel
camera_alt

ബു​റൈ​ദ​യി​ൽ​​നി​ന്ന്​ പി​ടി​കൂ​ടി​യ മു​ത​ല

ബു​റൈ​ദ: ബു​റൈ​ദ പ​ട്ട​ണ​ത്തി​ന്​ കി​ഴ​ക്ക്​ ഹ​ദി​യ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മു​ത​ല​യെ പി​ടി​കൂ​ടി​യ​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മു​ത​ല​യെ പി​ന്നീ​ട്​ റി​യാ​ദി​ലെ ദേ​ശീ​യ വ​ന്യ​ജീ​വി കേ​ന്ദ്ര​ത്തി​ന്​ കൈ​മാ​റി​യ​താ​യും അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ്​ ബു​റൈ​ദ​ക്ക്​ കി​ഴ​ക്ക്​ ഹ​ദി​യ കേ​ന്ദ്ര​ത്തി​ൽ മു​ത​ല അ​ല​ഞ്ഞു​തി​രി​യു​ന്ന വി​ഡി​യോ പ്ര​ച​രി​ച്ച​തെ​ന്ന്​ ബു​റൈ​ദ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ ബ്രാ​ഞ്ച്​ ഒാ​ഫി​സ്​ പ​റ​ഞ്ഞു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​ൻ ബു​റൈ​ദ​യി​ലെ വെ​റ്റ​റി​ന​റി യൂ​നി​റ്റ്​ ഫീ​ൽ​ഡ്​ വി​ഭാ​ഗം പൊ​ലീ​സും നാ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന്​ സ്​​ഥ​ല​ത്ത്​ നി​രീ​ക്ഷ​ണം ന​ട​ത്തി മു​ത​ല​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സൗ​ദി​യി​ൽ വേ​ട്ട​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത്​ നി​രോ​ധി​ച്ച​താ​ണ്. ഇൗ ​രം​ഗ​ത്ത്​ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ സു​ര​ക്ഷാ അ​ധി​കൃ​ത​രു​മാ​യി ​സ​ഹ​ക​രി​ച്ച്​ നേ​രി​ടും. വേ​ട്ട​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യും വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക്​ പ​ത്ത്​ വ​ർ​ഷം വ​രെ ത​ട​വും 30 ദ​ശ​ല​ക്ഷം റി​യാ​ൽ പി​ഴ​യു​മു​ണ്ടാ​കു​െ​മ​ന്ന്​ പ​രി​സ്ഥി​തി​മ​ന്ത്രാ​ല​യ ബ്രാ​ഞ്ച്​ ഒാ​ഫി​സ്​ ഒാ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CROCODILE
News Summary - In Buraidah, PT handed over more money to the Wildlife Center
Next Story