Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.എഫ്.എ സെവൻസ്‌...

ഐ.എഫ്.എ സെവൻസ്‌ ഫുട്‌ബാൾ; മലബാർ എഫ്.സിയും എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയും ഫൈനലിൽ

text_fields
bookmark_border
football-final
cancel
camera_alt

യാം​ബു​വി​ൽ വൈ.​ഐ.​എ​ഫ്.​എ സെ​വ​ൻ​സ്‌ ഫു​ട്‌​ബാ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (വൈ.​ഐ.​എ​ഫ്.​എ) കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഖി​ല സൗ​ദി സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​രം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ആ​വേ​ശ​മാ​യി മാ​റി​യ മ​ത്സ​ര​ത്തി​ന്റെ സെ​മി​ഫൈ​ന​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ല​ബാ​ർ എ​ഫ്.​സി, എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ എ​ഫ്.​സി ടീ​മു​ക​ൾ ഫൈ​ന​ലി​ലെ​ത്തി.

യു​നൈ​റ്റ​ഡ് എ​ഫ്.​സി ടീ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മ​ല​ബാ​ർ എ​ഫ്.​സി ടീ​മും എ​തി​രി​ല്ലാ​ത്ത മൂ​ന്ന് പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ ക​ണ്ണൂ​ർ ഫൈ​റ്റേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ എ​ച്ച്.​എം.​ആ​ർ എ​വ​ർ​ഗ്രീ​ൻ ടീ​മു​ക​ളു​മാ​ണ് ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കു​ക.

ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ സൗ​ദി​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ലെ ടീ​മു​ക​ളും സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ജ​ഴ്സി​യ​ണി​ഞ്ഞ പ്ര​മു​ഖ ക​ളി​ക്കാ​ര​ട​ക്കം ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ വി​ന്നേ​ഴ്‌​സി​ന് 7,777 റി​യാ​ലും റ​ണ്ണേ​ഴ്‌​സി​ന് 4,444 റി​യാ​ലു​മാ​ണ് പ്രൈ​സ് മ​ണി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ജൂ​ൺ 22ന് ​വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ന് ​യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്റെ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ യാം​ബു​വി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക, കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ വ​മ്പി​ച്ച സാ​ന്നി​ധ്യം ഫൈ​ന​ൽ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വൈ.​ഐ.​എ​ഫ്.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalcompetitionIFA Sevens football
News Summary - IFA Sevens Football-Malabar FC and HMR Evergreen FC in the final
Next Story