Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ ചരിത്ര...

ഹജ്ജ്​ ചരിത്ര സ്​മരണയിൽ പൈതൃക പ്രദർശനം​

text_fields
bookmark_border
ഹജ്ജ്​ ചരിത്ര സ്​മരണയിൽ പൈതൃക പ്രദർശനം​
cancel
camera_alt????? ??????? ??? ???????? ?? ??????? ??????? ?????? ????? ???????????? ???????

അബൂദബി: ഹജ്ജി​​െൻറ ചരിത്രത്തിലേക്കും സംസ്​കാരത്തി​ലേക്കും ആചരണത്തിലേക്കും വെളിച്ചം പകരുന്ന പ്രദർശനത്തിന്​ ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്​കിൽ തുടക്കമായി. ‘ഹജ്ജ്​: സ്​മരണകളുടെ സഞ്ചാരം’ എന്ന പേരിൽ ആറ്​ മാസത്തോളം നീണ്ടുനിൽക്കുന്ന പ്രദർശനമാണ്​ ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്​ക്​ സ​െൻറർ (എസ്​.ഇസഡ്​.ജി.എം.സി) വിനോദസഞ്ചാര^സാംസ്​കാരിക അതോറിറ്റിയുമായി (ടി.സി.എ അബൂദബി) സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്​. വ്യത്യസ്​ത കാലങ്ങളിൽനിന്നും നാടുകളിൽനിന്നും സമാഹരിച്ച ഖുർആനി​​െൻറ അപൂർവ കൈയെഴുത്ത്​ പ്രതികൾ, ചരിത്രപ്രാധാന്യമുള്ള ഫോ​േട്ടാകൾ, കരകൗശലങ്ങളിൽ വിരിഞ്ഞ പുണ്യഗേഹങ്ങളുടെ മാതൃകകൾ, ഇൻസ്​റ്റലേഷനുകൾ, പെയിൻറുങ്ങുകൾ, കലിഗ്രഫികൾ തുടങ്ങിയവ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തെ സമ്പന്നമാക്കുന്നു. മൾട്ടി മീഡിയ സംവിധാനങ്ങളുടെ സഹായത്തോടെയുള്ള വിവരണങ്ങളും ലഭ്യമാണ്​. 

ഇസ്​ലാമി​​െൻറ പഞ്ചസ്​തംഭമായ ഹജ്ജി​​​െൻറ പൂർത്തീകരണത്തിന്​ നിശ്ചയദാർഢ്യം മാത്രം മുൻനിർത്തിയുള്ള ഒരുപിടി യാത്രാനുഭവങ്ങൾ പ്രദർശനത്തിൽ ഏറെ ആകർഷകമാണ്​. 1979ൽ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാൻ നടത്തിയ ഹജ്ജ്​ യാത്രയെ ദൃശ്യവത്​കരിക്കുന്ന പ്രദർശനം വിവിധ വർഷങ്ങളിലൂടെ വിവിധ രാജ്യക്കാരുടെ ഹജ്ജ്​ യാത്രാ അനുഭവങ്ങളും വരച്ചുകാട്ടുന്നു. മുഗൾ രാജാവായ അക്​ബറി​​െൻറ അമ്മായി ഗുൽബദാൻ ബീഗം കൊട്ടാരത്തിലെ മുതിർന്ന സ്​ത്രീകൾക്കായി സംഘടിപ്പിച്ച ഹജ്ജ്​യാത്രയും മനക്കരുത്തി​​െൻറ ഉത്തമോദാഹരണമാണ്​. അവരുടെ 54ാം വയസ്സിലായിരുന്നു യാത്ര. മൂന്ന്​ വർഷം മക്കയിൽ താമസിച്ച അവരും സംഘവും നാലു തവണ ഹജ്ജ്​ നിർവഹിക്കുകയും ചെയ്​തു.

പിന്നെയും ഹജ്ജ്​ ചെയ്യാൻ അനുമതിയില്ലാതിരുന്നതിനാൽ അവർ ഇന്ത്യയിലേക്ക്​ മടങ്ങുകയായിരുന്നു.  22ാം വയസ്സിൽ ഏകനായി യാത്ര തുടങ്ങിയ പ്രശസ്​ത സഞ്ചാരി ഇബ്​നു ബത്തൂത്ത ലിബിയൻ സ​ംഘത്തോടൊപ്പം ചേർന്ന്​ നിർവഹിച്ച ഹജ്ജും പ്രദർശനം വിവരിക്കുന്നു. ഹജ്ജ്​ തീർഥാടനത്തിനുള്ള പഴയകകല സമുദ്ര പാതകളെ ഇവിടെ പരിചയപ്പെടാം. മക്കയെയും മദീനയെയും അവയുടെ ചരിത്രത്തെയും അടുത്തറിയാം. ഹജ്ജുമായി ബന്ധപ്പെട്ട പൊതു സംവാദങ്ങളും ശിൽപശാലകളും പ്രദർശനത്തി​​െൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്​.ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പത്​ വരെയാണ്​ പ്രദർശനം. വെള്ളിയാഴ്​ച വൈകുന്നേരം 4.30 മുതൽ രാത്രി പത്ത്​ വരെ. പ്രവേശനം സൗജന്യമാണ്​. പ്രദർശന സ്​ഥലത്തിന്​ സമീപം പാർക്കിങ്​ സൗകര്യമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsmalayalam news
News Summary - hajj-uae-gulf news
Next Story