Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഹജ്ജ്​ റൈഡ്​’ സംഘം...

‘ഹജ്ജ്​ റൈഡ്​’ സംഘം മദീനയിൽ;  സൈക്കിളിൽ താണ്ടിയത്​ 3,000 കി.മീ

text_fields
bookmark_border
‘ഹജ്ജ്​ റൈഡ്​’ സംഘം മദീനയിൽ;  സൈക്കിളിൽ താണ്ടിയത്​ 3,000 കി.മീ
cancel
camera_alt?????? ????? ???? ???? ?????????????????

മദീന: ​ബ്രിട്ടനിൽ നിന്ന്​ സൈക്കിളിൽ ഹജ്ജിന്​ പുറപ്പെട്ട സംഘം മദീനയിൽ എത്തി. ആറാഴ്​ച കൊണ്ട്​ 3,000 ലേറെ കിലോമീറ്റർ താണ്ടിയാണ്​ ഒമ്പതംഗ സംഘം കഴിഞ്ഞ ദിവസം പ്രവാചക നഗരിയിലണഞ്ഞത്​. ഇസ്​ലാമി​​െൻറ മാനവിക മുഖം ലോകത്തിന്​ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇൗ സാഹസിക യാത്രക്ക്​ പുറപ്പെട്ട സംഘത്തി​​െൻറ ലക്ഷ്യങ്ങളിൽ സിറിയൻ ദുരിതാശ്വാസത്തിനുള്ള ധനസമാഹരണവും പ്രധാനമാണ്​. ഒരുദശലക്ഷം ബ്രിട്ടീഷ്​ പൗണ്ട്​ സമാഹരിക്കാനാകുമെന്നാണ്​ ‘ഹജ്ജ്​ റൈഡ്​’ സംഘത്തി​​െൻറ പ്രതീക്ഷ. ഇതാദ്യമായാണ്​ ബ്രിട്ടനിൽ നിന്ന്​ സൈക്കിളിൽ സംഘമായി ഹജ്ജിനെത്തുന്നത്​. ഇൗസ്​റ്റ്​ ലണ്ടനിൽ നിന്ന്​ ജൂ​ൈല 21 നാണ്​ യാത്ര പുറപ്പെട്ടത്​. തുടർന്ന്​ ഫ്രാൻസ്​, സ്വിറ്റ്​സർലണ്ട്​, ജർമനി, ആസ്​ട്രിയ, ​ൈലഷൻസ്​​റ്റൈൻ, ഇറ്റലി, ഗ്രീസ്​, ഇൗജിപ്​ത്​ രാജ്യങ്ങൾ വഴിയാണ്​ സൗദിയിലെത്തിയത്​. 

കരമാർഗം സഞ്ചരിക്കാൻ കഴിയാത്തിടങ്ങളിൽ വിമാനത്തിലും കപ്പലിലും കയറി യാത്ര പൂർത്തിയാക്കി. സംഘത്തിലെ ആരും പ്രഫഷനൽ സൈക്കിളിസ്​റ്റുകൾ അല്ല. യാത്ര ചെയ്​ത്​ ​വന്ന രാജ്യങ്ങളിലെ സൈക്കിളിങ്​ ഗ്രൂപ്പുകളും മറ്റുസന്നദ്ധ, ആത്​മീയ കൂട്ടായ്​മകളും ഇവർക്ക്​ സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.പ്രവാചക നഗരിയിൽ ഏതാനും ദിവസം തങ്ങിയശേഷം ഇവർ ജിദ്ദ വഴി ഹജ്ജിനായി മക്കയിലേക്ക്​ പോകും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmalayalam news
News Summary - hajj-saudi-gulf news
Next Story