Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവരുടെ സ്​നേഹത്തിന്​...

അവരുടെ സ്​നേഹത്തിന്​ മുന്നിൽ ഹാജിമാർ വീർപുമുട്ടുന്നു

text_fields
bookmark_border
അവരുടെ സ്​നേഹത്തിന്​ മുന്നിൽ ഹാജിമാർ വീർപുമുട്ടുന്നു
cancel
camera_alt????????????? ???????????? ???????????? ????? ??????? ??????? ????? ???????????

മക്ക:  മലയാളി സന്നദ്ധ സംഘടനകളുടെ സ്​നേഹത്തിന്​ മുന്നിൽ മക്കയിലെത്തുന്ന  കേരള ഹാജിമാർ വീർപുമുട്ടുന്നു. ജിദ്ദയിൽ വിമാനമിറങ്ങി ബസിൽ മക്കയിലെത്തു​േമ്പാഴേക്കും തീർഥാടകരെ സ്വീകരിക്കാൻ വളണ്ടിയർ സംഘങ്ങൾ മൽസരിക്കുകയാണ്​. ഹാജിമാരെ കൈപിടിക്കാന​ും ഭക്ഷണം കഴിപ്പിക്കാനും സ്​ത്രീകളും കുട്ടികളും പുരുഷൻമാരുമടങ്ങുന്ന സന്നദ്ധപ്രവർത്തകർ തിരക്കുകുട്ടുന്ന കാഴ്​ചയാണിവിടെ. കെ.എം.സി.സി, തനിമ, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം, രിസാല സ്​റ്റഡി സർക്കിൾ, വിഖായ തുടങ്ങിയ സംഘടനകളാണ്​ സേവനരംഗത്ത്​ സജീവമായി പ്രവർത്തിക്കുന്നത്​.

ദിവസവും 900 ത്തോളം ഹാജിമാരാണ്​ കേരളത്തിൽ നിന്ന്​ ഇവിടെ എത്തുന്നത്​. ഒരോ വിമാനത്തിലും 300 ഹാജിമാർ വീതം. ആറ്​ ബസുകളിലാണ്​ ഇവർ അീസിയ്യയിലെ താമസ കേന്ദ്രത്തിൽ എത്തുക. ഹജജ്​ മിഷൻ ഏൽപിച്ച ആളുകൾ ഇവരുടെ ലഗേജുകൾ ബസിന്​ മുകളിൽ നിന്ന്​ താഴെയിറക്കും. ഹാജിമാർ ബസിൽ നിന്നിറങ്ങും മുമ്പ്​ തന്നെ സന്നദ്ധ പ്രവർത്തകർ ബസിൽ കയറി സേവനനിരതരാവും. 
താമസകേന്ദ്രത്തോട്​ ചേർന്ന ഹാളുകളിൽ  വിശാലമായ ഡൈനിങ്​ ഹാൾ ഒരുക്കിയിട്ടുണ്ട്​്​. ബസിൽ നിന്നിറങ്ങുന്ന ഹാജിമാരെ നേരെ ക്ഷണിക്കുന്നത്​ ഇൗ ഡൈനിങ്​ ഹാളിലേക്കാണ്​. ബസ്​ പുറത്ത്​ എത്തു​േമ്പ​ാഴേക്കും കുട്ടികളുടെയും സ്​ത്രീകളുടെയും നേതൃത്വത്തിൽ കഞ്ഞിയും കാരക്കയും കുപ്പിവെള്ളവും   ഇവിടെ വിളമ്പിയിട്ടുണ്ടാവും. മലയാളിക്ക്​ ക്ഷീണം മാറ്റാൻ കഞ്ഞി പ്രധാനമാണല്ലോ. സംസംവെള്ളവും കാരക്കയും ചോക്​ലേറ്റും കൊടുത്താണ്​ സ്വീകരണം. ഹാജിമാർക്ക്​ എന്തു പ്രയാസമുണ്ടെങ്കിലും ഇവരോട്​ പറഞ്ഞാൽ മതി. എന്തിനും തയാറാണ്​ ഇൗ സുമനസ്സുകൾ. സേവനം ആഘോഷമാണിവർക്ക്​. പലപ്പോഴും സേവകരുടെ ബാഹുല്യം  സ്വീകരണ കേന്ദ്രങ്ങളെ ബഹളമയമാക്കുന്നു. നെടുമ്പശ്ശേരി ഹജ്ജ്​ ക്യാമ്പിൽ ലഭിച്ച സ്​നേഹം ഇനി ലഭിക്കില്ലെന്നാണ്​ കരുതിയത്​. ഇവിടെ എത്തിയപ്പോൾ അതിനേക്കാൾ വലിയ സ്​നേഹവും സ്വീകരണവും. എവിടെയും ഒരു പ്രയാസവും ഇല്ലാതെ പുണ്യഭൂമിയിലെത്തിയതി​​െൻറ സന്തോഷം കണ്ണൂരിൽ നിന്നുള്ള തീർഥാടകൻ  ‘ഗൾഫ്​ മാധ്യമ’വുമായി പങ്കുവെച്ചു. 

ഹജ്ജ്​ മിഷൻ ഒരുക്കിയ ആശുപത്രികളിലും  ഡിസ്​പെൻസറികളിലും വളണ്ടിയർമാർ സഹായവുമായി സജീവമായി രംഗത്തുണ്ട്​. ഇതു കൂടാതെ  രോഗികൾക്ക്​ മരുന്ന്​ കൊടുക്കാനും റൂമിൽ കഞ്ഞിയെത്തിക്കാനും വളണ്ടിയർമാരുണ്ട്​. ഹറമിൽ പോവാൻ ബസിൽ കയറാനും അവിടെ ഇറങ്ങി ഉംറ നിർവഹിക്കാനും ആവശ്യമായവർക്ക്​ വീൽ ചെയറിൽ ഇരുത്തി കർമങ്ങൾ ചെയ്യിക്കാനും ഇവരുണ്ട്​. ഹജ്ജ്​ കഴിഞ്ഞ്​ തീർഥാടകർ മടങ്ങുവോളും ഇൗ സന്നദ്ധ പ്രവർത്തകർക്ക്​ വിശ്രമമില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshajj-saudi-gulf news
News Summary - hajj-saudi-gulf news
Next Story