Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ ഹദീസുന്നബവി...

മദീനയിൽ ഹദീസുന്നബവി കോംപ്ലക്​സ് സ്​ഥാപിക്കാൻ രാജകൽപന

text_fields
bookmark_border
മദീനയിൽ ഹദീസുന്നബവി കോംപ്ലക്​സ്  സ്​ഥാപിക്കാൻ രാജകൽപന
cancel
ജിദ്ദ: മദീന ആസ്​ഥാനമായി  ഹദീസുന്നബവി കോംപ്ലക്​സ്​ സ്​ഥാപിക്കാൻ സൽമാൻ രാജാവ്​ കൽപന പുറപ്പെടുവിച്ചു.​ ലോകത്തെ ഹദീസ്​ പണ്ഡിതന്മാർ ഉൾക്കൊള്ളുന്ന വൈജ്​ഞാനിക കൗൺസിൽ ഇതി​​െൻറ കീഴിലുണ്ടാകണമെന്നും അതി​​െൻറ മേധാവിയുടെയും അംഗങ്ങളുടെയും നിയമനം രാജകൽപനയിലൂടെ ആയിരിക്കണമെന്നും വിജ്​ഞാപനത്തിലുണ്ട്​. കോപ്​ളക്​സിന്​ കീഴിൽ വൈജ്ഞാനിക കൗൺസിൽ മേധാവിയായി മുതിർന്ന പണ്ഡിതസഭാംഗം ശൈഖ്​ മുഹമ്മദ്​ ബിൻ ഹസൻ ആലു​ശൈഖിനെ നിയമിച്ചും സൽമാൻ രാജാവ്​ ഉത്തരവിറക്കി. കിങ്​ സൽമാൻ ഹദീസുന്നബവി കോംപ്ലക്​സ്​ എന്ന പേരിലാവും ഇത്​ അറിയപ്പെടുക.
മദീനയിൽ കിങ്​ സൽമാൻ ഹദീസുന്നബവി കോംപ്ലക്​സ്​ നിർമിക്കാനുള്ള തീരുമാനം മഹത്തായ നേട്ടമാണെന്ന്​ സൗദി വാർത്ത സാംസ്​കാരിക വകുപ്പ്​ മന്ത്രി ഡോ. അവാദ്​  അൽ അവാദ്​ ട്വിറ്ററിൽ പറഞ്ഞു.  ഇസ്​ലാമിക സേവന മേഖലയിൽ മഹത്തായ കർമമായി ഇതു ചേർക്കപ്പെടുമെന്നും  മന്ത്രി അഭിപ്രായ​പ്പെട്ടു. പ്രവാചക ചര്യ സംരക്ഷിക്കുന്നതിനും അത്​ പ്രചരിപ്പിക്കുന്നതിനും രാജ്യം കാണിക്കുന്ന അതീവ താൽപര്യമാണ്​ ഇത്​ വ്യക്​തമാക്കുന്നതെന്ന്​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു. സൽമാൻ രാജാവിന് കൂടുതൽ ​ നന്മകളുണ്ടാക​െട്ട  എന്ന്​ അദ്ദേഹം ആശംസിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madeenagulf newsmalayalam newsHadeethunnabavi Complex
News Summary - Hadeethunnabavi Complex
Next Story