Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് മാധ്യമം ‘റെയ്‌നി...

ഗൾഫ് മാധ്യമം ‘റെയ്‌നി നൈറ്റ്’ സംഗീത നിശ: ടിക്കറ്റ് സ്വന്തമാക്കാൻ തിരക്ക്​

text_fields
bookmark_border
ഗൾഫ് മാധ്യമം ‘റെയ്‌നി നൈറ്റ്’ സംഗീത നിശ: ടിക്കറ്റ് സ്വന്തമാക്കാൻ തിരക്ക്​
cancel

ദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ ടിക്കറ്റ് വിൽപ്പന സൗദി കിഴക്കൻ പ്രവിശ്യയിൽ സജീവമായി. ദമ്മാം, അൽഖോബാർ, ജുബൈൽ, അൽഅഹ്​സ്സ എന്നിവിടങ്ങളിലാണ് പ്രചാരണവും പ്രവേശന ടിക്കറ്റ് വില്പനയും ഊർജിതമായി നടക്കുന്നത്. മഴയെ തീം ആക്കി മലയാളത്തിലെയും ഇതര ഭാഷകളിലെയും ഗൃഹാതുരത ഉണർത്തുന്ന നിരവധിപാട്ടുകൾ കോർത്തിണക്കിയുള്ള ‘റെയ്‌നി നൈറ്റ്’ കാണുവാനും ആസ്വദിക്കുവാനുമുള്ള സുവർണാവസരം പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ്​ പ്രവാസി സഹൃദയർ.

പ്രേക്ഷകർക്ക് ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ സംഘാടകരും കഠിന പ്രയത്നത്തിലാണ്. മഴയുടെ എല്ലാ ഭാവങ്ങളും സദസിന് നേർക്കുനേരെ അനുഭവിക്കാൻ കഴിയും വിധം ക്രമീകരിക്കുന്ന വേദിയും ശബ്​ദവും വെളിച്ചവും തീർക്കുന്ന മാസ്​മരികാന്തരീക്ഷത്തിലൊരു സംഗീത പരിപാടി സൗദിയിലെ പ്രവാസി ചരിത്രത്തിൽ ആദ്യമാണ്. പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്​റ്റീഫൻ ദേവസ്യ, യുവ ഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്​റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം സെലിബ്രിറ്റി അവതാരകൻ മിഥുൻ രാമേഷും അണിനിരക്കുന്ന സംഗീത വിസ്മയം ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് അരങ്ങേറുന്നത്.

പരിപാടിയുടെ പ്രവേശന ടിക്കറ്റി​െൻറ വിതരണോത്ഘാടനം ദമ്മാം റോയൽ മലബാർ ഹോട്ടലിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് നിർവഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ജുബൈലിൽ ആദ്യ ടിക്കറ്റ് പ്രമുഖ നിർമാണ കമ്പനിയായ അസാസാത്ത് കൺസ്ട്രക്ഷൻ എം.ഡി ബിജു ഖാന് നൽകി ഡോ. ജൗഷീദ് ഉദ്ഘാടനം ചെയ്​തു. അഡ്വ. ജോസഫ് മാത്യു മമ്മൂടൻ, നിയാസ് നാരകത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്ലാറ്റിനം ഫാമിലി (നാല്​ പേർ) 1,750 റിയാൽ, പ്ലാറ്റിനം സിംഗിൾ 500 റിയാൽ, ഗോൾഡ് ഫാമിലി (നാലു പേർ) 1,000 റിയാൽ, ഗോൾഡ് സിംഗിൾ 300 റിയാൽ, സിൽവർ ഫാമിലി (4 പേർ) 500 റിയാൽ, സിൽവർ സിംഗിൾ 150 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും ടിക്കറ്റുകൾക്കും 0559280320, 0504507422 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamRainy Night Music Night
News Summary - Gulf Madhyamam 'Rainy Night' Music Night: Rush to grab tickets
Next Story