Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ചലച്ചിത്ര...

റിയാദിൽ ചലച്ചിത്ര സമ്മേളനം; ലോകസിനിമയിലെ പ്രമുഖരെത്തും

text_fields
bookmark_border
റിയാദിൽ ചലച്ചിത്ര സമ്മേളനം; ലോകസിനിമയിലെ പ്രമുഖരെത്തും
cancel

ജി​ദ്ദ: സൗ​ദി ഫി​ലിം ഫോ​റ​ത്തി​​ന്റെ ആ​ദ്യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ നാ​ല് വ​രെ റി​യാ​ദി​ലെ ബോ​ളി​വാ​ർ​ഡ് സി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ ഫി​ലിം അ​തോ​റി​റ്റി അ​റി​യി​ച്ചു.

സൗ​ദി​യി​ലെ സി​നി​മ വ്യ​വ​സാ​യ​ത്തി​ന്റെ യാ​ഥാ​ർ​ഥ്യ​വും ഭാ​വി​യും അ​വ​ലോ​ക​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​സി​നി​മ​യി​ലെ പ്ര​മു​ഖ​രാ​യ ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ൾ, സം​വി​ധാ​യ​ക​ർ, നി​ക്ഷേ​പ​ക​ർ, വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

സൗ​ദി ഫി​ലിം ഫോ​റം സി​നി​മ വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു സു​പ്ര​ധാ​ന നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന്​ സൗ​ദി ഫി​ലിം അ​തോ​റി​റ്റി സി.​ഇ.​ഒ എ​ൻ​ജി. അ​ബ്​​ദു അ​ൽ​അ​യ്യാ​ഫ് പ​റ​ഞ്ഞു. സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ആ​ളു​ക​ൾ പ​ര​സ്​​പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന ഒ​രു വേ​ദി​യാ​യി​രി​ക്കും. സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ സ​ർ​ഗാ​ത്മ​ക​ത​ക്കും ന​വീ​ക​ര​ണ​ത്തി​നും സ​ഹാ​യി​ക്കു​ന്ന പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​ടി​ത്ത​റ​യാ​കും.

രാ​ജ്യ​ത്തെ സി​നി​മ വ്യ​വ​സാ​യ​ത്തി​​​ന്റെ വി​ക​സ​ന​ത്തി​ൽ ഫോ​റം​ ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം കാ​ണാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ അ​തി​​​ന്റെ പ്രാ​ധാ​ന്യം പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ട അ​ടി​സ്ഥാ​ന സ്തം​ഭ​ങ്ങ​ളെ​യും പ്ര​ധാ​ന വ​കു​പ്പു​ക​ളെ​യും ഒ​രു​മി​ച്ച് കൂ​ട്ടു​ന്ന വേ​ദി​യൊ​രു​ക്കു​ക​യാ​ണ്​ ഫി​ലിം ഫോ​റ​ത്തി​ലൂ​ടെ സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.​

വ്യ​വ​സാ​യ പ്ര​വ​ണ​ത​ക​ൾ, ആ​ഗോ​ള സ​മ്പ്ര​ദാ​യ​ങ്ങ​ൾ, വെ​ല്ലു​വി​ളി​ക​ൾ, സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ അ​വ​സ​ര​ങ്ങ​ൾ എ​ന്നീ മൂ​ന്ന്​ വി​ഷ​യ​ത്തി​ലൂ​ന്നി​യ ച​ർ​ച്ച​ക​ളും പ​രി​പാ​ടി​ക​ളും​ ഫോ​റ​ത്തി​ലു​ണ്ടാ​കും. ച​ല​ച്ചി​ത്ര രം​ഗ​ത്തെ നൂ​റി​ല​ധി​കം പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന ഫോ​റ​ത്തി​ൽ ഏ​ക​ദേ​ശം 50 പേ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.

നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സേ​വ​ന​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. 40,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ന​ട​ക്കു​ന്ന സി​നി​മ പ​രി​പാ​ടി​യും ഫോ​റ​ത്തി​ലു​ണ്ടാ​കും.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക​ൾ​ക്ക്​ പ്ര​ത്യേ​ക മേ​ഖ​ല​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യും. വി​ദ​ഗ്​​ധ​ർ ന​ൽ​കു​ന്ന പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ ഉ​ണ്ടാ​കും. മി​ക​ച്ച ഇ​ന്ന​വേ​റ്റ​ർ​മാ​ർ അ​വ​രു​ടെ യാ​ത്ര​ക​ളും സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ പ്ര​ധാ​ന ട്രെ​ൻ​ഡു​ക​ളും പ​ങ്കി​ടു​ന്ന പ്ര​ചോ​ദ​ന മേ​ഖ​ല​യാ​യി​രി​ക്കും മ​റ്റൊ​രു ഹൈ​ലൈ​റ്റ്. ഒ​പ്പം ഡെ​സ്​​റ്റി​നേ​ഷ​ൻ​സ് എ​ക്‌​സി​ബി​ഷ​നു​മു​ണ്ടാ​കും. അ​തി​ൽ രാ​ജ്യ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​ത്രീ​ക​ര​ണ സ്ഥ​ല​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ക​ഴി​വു​ള്ള​വ​രെ​യും താ​ൽ​പ​ര്യ​മു​ള്ള​വ​രെ​യും ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഇ​ൻ​റ​റാ​ക്ടി​വ് ആ​ക്​​ടി​വി​റ്റി ഏ​രി​യ​യു​ണ്ടാ​യി​രി​ക്കും.

സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ട്രെ​ൻ​ഡു​ക​ളും സ​ന്ദ​ർ​ശ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു അ​നു​ഭ​വ മേ​ഖ​ല, ക​രാ​റു​ക​ൾ, യോ​ഗ​ങ്ങ​ൾ, വി​വി​ധ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഒ​പ്പി​ടു​ന്ന​തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന ഒ​രു ബി​സി​ന​സ് മേ​ഖ​ല എ​ന്നി​വ​യും ഫോ​റ​ത്തി​ലു​ണ്ടാ​യി​രി​ക്കും.

രാ​ജ്യ​ത്തെ സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ വ​ള​ർ​ന്നു​വ​രു​ന്ന സാ​മ്പ​ത്തി​ക പ​ങ്ക് എ​ടു​ത്തു​കാ​ട്ടാ​നും മി​ക​ച്ച ഫി​ലിം മേ​ക്ക​ർ​മാ​രെ​യും അ​ന്ത​ർ​ദേ​ശീ​യ നി​ർ​മാ​താ​ക്ക​ളെ​യും രാ​ജ്യ​ത്തേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഫി​ലിം അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫി​ലിം ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FilmRiyadhFilm conference
News Summary - Film conference in Riyadh
Next Story