Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫി​ഫ ​ക്ല​ബ്​...

ഫി​ഫ ​ക്ല​ബ്​ ​ലോ​ക​ക​പ്പ്​: അ​ൽ​ഇ​ത്തി​ഹാ​ദി​നെ പു​റ​ത്താ​ക്കി അ​ൽ​അ​ഹ്‌​ലി സെ​മി ഫൈ​ന​ലി​ൽ

text_fields
bookmark_border
ഫി​ഫ ​ക്ല​ബ്​ ​ലോ​ക​ക​പ്പ്​: അ​ൽ​ഇ​ത്തി​ഹാ​ദി​നെ പു​റ​ത്താ​ക്കി അ​ൽ​അ​ഹ്‌​ലി സെ​മി ഫൈ​ന​ലി​ൽ
cancel
camera_alt

വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന അ​ൽ​ഇ​ത്തി​ഹാ​ദ്​ - അ​ൽ​അ​ഹ്‌​ലി ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം

സ്വന്തം ലേഖകൻ

ജി​ദ്ദ: ഈ​ജി​പ്ഷ്യ​ൻ ക്ല​ബ്​ അ​ൽ​അ​ഹ്‌​ലി ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​​ന്‍റെ സെ​മി ഫൈ​ന​ലി​ലെ​ത്തി. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി കി​ങ്​ അ​ബ്​​ദു​ല്ല സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ അ​ൽ​ജൗ​ഹ​റ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു​​ ഗോ​ളു​ക​ൾ​ക്കാ​ണ്​​​ എ​തി​രാ​ളി​യാ​യ സൗ​ദി ക്ല​ബ്​ അ​ൽ​ഇ​ത്തി​ഹാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ​ചൊ​വ്വാ​ഴ്​​ച​ത്തെ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ ഓ​ക്​​ല​ൻ​ഡ്​ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ അ​ൽ​ഇ​ത്തി​ഹാ​ദ്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

അ​ൽ​അ​ഹ്‌​ലി മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​​ന്‍റെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ച​ത്. 21ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി കി​ക്കി​ൽ​നി​ന്ന് അ​ലി മ​അ്​​ലൂ​ലി​​ന്‍റെ വ​ക​യാ​യി​രു​ന്നു ഗോ​ൾ.

ര​ണ്ടാം പ​കു​തി​യി​ലെ 59, 62 മി​നി​റ്റു​ക​ളി​ൽ ഹു​സൈ​ൻ അ​ൽ​ഷ​ഹാ​ത്, ഇ​മാം ആ​ശൂ​ർ എ​ന്നി​വ​രി​ലൂ​ടെ അ​ൽ​അ​ഹ്‌​ലി തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി. 90ാം മി​നി​റ്റി​ൽ ബെ​ൻ​സെ​മ ഇ​ത്തി​ഹാ​ദി​നു വേ​ണ്ടി ഒ​രു ഗോ​ൾ നേ​ടി.

തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ലി​ൽ അ​ൽ​അ​ഹ്‌​ലി ബ്ര​സീ​ലി​യ​ൻ എ​തി​രാ​ളി​യാ​യ ഫ്ലു​മി​നെ​ൻ​സു​മാ​യി ഏ​റ്റു​മു​ട്ടും. ഇ​ത്തി​ഹാ​ദ്, അ​ൽ​അ​ഹ്​​ലി മ​ത്സ​രം കാ​ണാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ആ​യി​ര​ങ്ങ​ളാ​ണ്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്. കാ​ണി​ക​ളാ​ൽ സ്റ്റേ​ഡി​യം നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifaclub
News Summary - FIFA Club World Cup: Al Ahli oust Al Ittihad in semis In the final
Next Story