Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ അധ്യാപകനും ഭാര്യയും കുട്ടിയും മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ അധ്യാപകനും ഭാര്യയും കുട്ടിയും മരിച്ചു
cancel

തുറൈഫ്​: വാഹനാപകടത്തിൽ അധ്യാപകനും ഭാര്യയും കുട്ടിയും മരിച്ചു. തുറൈഫ അൽഖറയാത്ത്​ റോഡിലാണ്​ സംഭവം. ഇവർ സഞ്ചരിച്ച കാർ രണ്ട്​ ട്രക്കുമായി കൂടിയിടിച്ചാണ്​ അപകടം. ട്രക്കിന്​ പിന്നിലാണ്​ മൂന്നംഗ സ്വദേശി കുടുംബം സഞ്ചരിച്ച വാഹനമിടിച്ചതെന്ന്​ വടക്കൻ അതിർത്തി​ മേഖല റെഡ്​ ക്രസൻറ്​ വക്​താവ്​ മുസാഇദ്​ അൽഅൻസി പറഞ്ഞു.
തുറൈഫിന്​ പടിഞ്ഞാറ് 40 കിലോ മീറ്റർ അകലെയാണ്​ അപകടമുണ്ടായത്​. മുഴുവനാളുകളും സംഭവ സ്​ഥലത്ത്​ തന്നെ​ മരിച്ചതായും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ തുറൈഫ്​ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി. മേഖലയിൽ കാലാവസ്​ഥ വ്യതിയാനമുണ്ട്​. വാഹനമോടിക്കുന്നവർ സ്​പീഡ്​ കുറക്കുകയും അതീവ ശ്രദ്ധ കൊടുക്കുകയും വേണമെന്നും റെഡ്​ക്രസൻറ്​ വക്​താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:z
News Summary - Dubai-Accident3
Next Story