Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഡി​സ്പാ​ക്ക്'...

'ഡി​സ്പാ​ക്ക്' റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
ഡി​സ്പാ​ക്ക് റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു
cancel
camera_alt

ഡി​സ്പാ​ക്-​ജെ​ര്‍ജീ​ര്‍ റ​സ്റ്റാ​റ​ന്‍റ് സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ളെ കു​റി​ച്ച് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു

ദ​മ്മാം: ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ മ​ല​യാ​ളി ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡി​സ്പാ​ക്കി‍ന്റെ നേ​ത്യ​ത്വ​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ൽ ഖോ​ബാ​ര്‍ തു​ക്ബ​യി​ലെ ജെ​ര്‍ജീ​ര്‍ റ​സ്റ്റാ​റ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ഫെ​ബ്ര​വ​രി നാ​ലി​ന് ഷി​റ​മാ​ൾ ലു​ലു ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ മെ​ഗാ ക്വി​സ്, പ്ര​സം​ഗ മ​ത്സ​രം, ചി​ത്ര​ര​ച​നാ മ​ത്സ​രം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ഴാം ക്ലാ​സ് മു​ത​ല്‍ 12ാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് മെ​ഗാ ക്വി​സ് മ​ത്സ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രോ ടീ​മി​ലും മൂ​ന്ന് പേ​ര്‍ വീ​തം ആ​റു ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പ്ര​സം​ഗ മ​ത്സ​രം, ചി​ത്ര​ര​ച​നാ മ​ത്സ​രം എ​ന്നി​വ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ര​ജി​സ്​​ട്രേ​ഷ​ന് ന​ജീ​ബ് അ​ര​ഞ്ഞി​ക്ക​ല്‍ (0506801259), താ​ജു അ​യ്യാ​രി​ല്‍ (0592672211), അ​നി​ല്‍ കു​മാ​ര്‍ (0566934054) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി അ​ണ്ട​ര്‍ 18 ഫു​ട്ബാ​ള്‍ മേ​ള ഫെ​ബ്രു​വ​രി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ദ​മ്മാം ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്കാ​ളും അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രെ​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​റെ​യും നേ​രി​ട്ട് സ​മീ​പി​ച്ച് ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഡി​സ്പാ​ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഷ​ഫീ​ക്, ജ​ന. സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ആ​ലു​വ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ ഷ​മീം കാ​ട്ടാ​ക്ക​ട, സ​ബ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍മാ​രാ​യ അ​നി​ല്‍ കു​മാ​ര്‍, സാ​ദി​ക് അ​യ്യാ​ലി​ല്‍, ജെ​ര്‍ജീ​ര്‍ റ​സ്റ്റാ​റ​ന്‍റ് എം.​ഡി താ​ജു​ദ്ദീ​ൻ, ഫി​റോ​സ്‌ ഖാ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day
News Summary - ‘De Spock’ organizes Republic Day events
Next Story