Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന ‘വൺ കാ​ൾ വ​ൺ...

മ​ദീ​ന ‘വൺ കാ​ൾ വ​ൺ വോ​ട്ട്’ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ദീ​ന ‘വൺ കാ​ൾ വ​ൺ വോ​ട്ട്’ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

'ഓ​ൺ കാ​ൾ ഓ​ൺ വോ​ട്ട്' പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ കെ.എം.സി. ​സി പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് കാ​സ​ർ​ക്കോ​ട് ഉ​ദ്ഘ​ട​നം ചെ​യ്യു​ന്നു

മ​ദീ​ന: ആ​സ​ന്ന​മാ​യ ലോ​ക്​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ൻഡ്യ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത​യെ മു​ൻ​നി​ർ​ത്തി മ​ദീ​ന​യി​ലെ യു. ​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി. നി​ര​വ​ധി ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന എ​സ്.​ജി.​എ​സ് ക്യാ​മ്പി​ൽനി​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​ദീ​ന ഒ.​ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് മു​നീ​ർ പ​ടി​ക്ക​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി മ​ദീ​ന കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​രീ​ഫ് കാ​സ​ർ​കോ​ട് ഉ​ദ്ഘാ​ട​നംചെയ്തു. മ​ദീ​ന ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് പ​ത്ത​നം​തി​ട്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി , ആ​ദി​ൽ ച​ട​യ​മം​ഗ​ലം, സ​ക്കീ​ർ, സ​ർ​ദാ​ർ​ഖാ​ൻ (രാ​ജ​സ്ഥാ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ച ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ്‌ അ​ഴി​ഞ്ഞി​ലം സ്വാ​ഗ​ത​വും ന​ഫ്സ​ൽ മാ​സ്റ്റ​ർ ന​ന്ദി​യും അ​റി​യി​ച്ചു.

മോ​ദി ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര ജ​നാ​ധി​പ​ത്യ ഗ​വ​ൺ​മെ​ന്റി​നെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​ൻ കു​ടും​ബ​ങ്ങ​ള​ളോ​ടും സു​ഹൃ​ദ് വ​ല​യ​ങ്ങ​ളോ​ടും പ്ര​വാ​സി​ക​ൾ സ​മ്മ​ർദം ചെ​ലു​ത്ത​ണ​മെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election campaignSaudi NewsOne call One Vote
News Summary - conducted Election campaign
Next Story