Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആറാമത്​ മക്ക കൾചറൽ...

ആറാമത്​ മക്ക കൾചറൽ ഫോറം പരിപാടികൾക്ക്​ തുടക്കം

text_fields
bookmark_border
ആറാമത്​ മക്ക കൾചറൽ ഫോറം പരിപാടികൾക്ക്​ തുടക്കം
cancel
camera_alt

ആറാമത്​ മക്ക കൾചറൽ ഫോറം പരിപാടികൾ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ പ്രഖ്യാപിക്കുന്നു

ജിദ്ദ: ആറാമത്​ മക്ക കൾചറൽ ഫോറം പരിപാടികൾക്ക്​ തുടക്കമായി. ജിദ്ദ ഗവർണറേറ്റ്​ ആസ്ഥാനത്ത്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലാണ് ഇൗ വർഷത്തെ​ പരിപാടികളുടെ പ്രഖ്യാപനം നടത്തിയത്​. ആശയവിനിമയത്തിലെയും വിവര സാങ്കേതിക വിദ്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പ്രയോജനം വർധിപ്പിക്കുന്നതിന് കഴിഞ്ഞ സെഷനിൽ ഫോറം തെരഞ്ഞെടുത്ത 'ഡിജിറ്റൽ ലോകത്ത് എങ്ങനെ ഒരു മാതൃക വെക്കാം' എന്ന തലക്കെട്ടി​െൻറ തുടർച്ചയായാണ്​ ഇത്തവണത്തെ ഫോറം പരിപാടികൾ നടക്കുന്നത്​. മക്ക കൾചറൽ ഫോറം പരിപാടികൾ മക്കയെ സ്​മാർട്ട്​ മേഖലയാക്കി മാറ്റുമെന്നും മക്ക ഗവർണർ പറഞ്ഞു. 'ഡിജിറ്റൽ ലോകത്ത് എങ്ങനെ മാതൃകയാകാം' എന്ന മുദ്രാവാക്യമുയർത്തിയാണ് മക്ക കൾചറൽ ഫോറത്തി​െൻറ ആറാം സെഷൻ ആരംഭിക്കുന്നത്​. തുടർച്ചയായ രണ്ടാം വർഷവും ഒരേ തലക്കെട്ടിൽ മക്ക കൾചറൽ ഫോറത്തി​െൻറ പ്രവർത്തനങ്ങൾ തുടരുന്നതിലൂടെ സാങ്കേതികവിദ്യയുടെ ലോകത്ത് മുന്നേറാനും അതി​െൻറ പരിവർത്തനങ്ങൾക്കൊപ്പം മനുഷ്യരാശിക്ക്​ ഉയർന്ന സേവനങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമത്തി​െൻറ ഭാഗമാണ്​ പരിപാടി​.

ഡിജിറ്റൽ പരിവർത്തനത്തിലേക്ക് രാജ്യം സ്ഥിരമായ നടപടികൾ കൈക്കൊള്ളുന്ന സമയത്ത്​ വിവിധ മേഖലകളിലെ സേവന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്​ മുൻ സെഷൻ സഹായിച്ചിട്ടുണ്ട്​. അതി​െൻറ വിജയത്തി​നു ശേഷമാണ്​ ഇൗ വർഷത്തെ പരിപാടികൾ ആരംഭിക്കുന്നത്​. രാജ്യം കൈവരിച്ച നേട്ടത്തിന് ഈ അവസരത്തിൽ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും മക്ക ഗവർണർ പറഞ്ഞു.

ഡിജിറ്റൽ കോമ്പറ്റീവിറ്റിനെസ് റിപ്പോർട്ട് അനുസരിച്ച് 20 രാജ്യങ്ങളിൽ ലോകത്ത്​ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്​. ഡിജിറ്റൽ ലോകത്ത്​ സൗദിയുടെ പുരോഗതിയും മികവും ഇതു​ പ്രതിഫലിപ്പിക്കുന്നു.

വിവിധ മേഖലകളിലെ വികസനത്തിനൊപ്പം സ്വദേശികളുടെ പ്രതിഭാശേഷിയെ സൂചിപ്പിക്കുന്നതാണ്​ ഈ നേട്ടമെന്നും ഗവർണർ കൂട്ടിച്ചേർത്തു. മക്ക കർചറൽ ഫോറത്തി​െൻറ പങ്കാളിത്തത്തോടെ നടപ്പാക്കാൻ പോകുന്ന സംരംഭങ്ങൾ ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പരിപാടിയിൽ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eventscultural forum
News Summary - Commencement of the Sixth Mecca Cultural Forum Events
Next Story