Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ന്ദ്ര-സം​സ്ഥാ​ന...

കേ​ന്ദ്ര-സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ചു -കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി

text_fields
bookmark_border
കേ​ന്ദ്ര-സം​സ്ഥാ​ന ബ​ജ​റ്റു​ക​ൾ പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ചു -കോ​ട്ട​ക്ക​ൽ കെ.​എം.​സി.​സി
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റു​ക​ൾ നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നും റി​യാ​ദ് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​ഘ​ട​ന​ക്ക് വി​ദേ​ശ നാ​ണ്യം കൂ​ടു​ത​ൽ നേ​ടി​ത്ത​രു​ന്ന​ത് പ്ര​വാ​സി​ക​ളാ​ണെ​ന്നി​രി​ക്കെ കേ​ന്ദ്ര സ​ർ​ക്കാ​ർ ബ​ജ​റ്റ് പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള സ​മ്പ​ദ്‌​ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന​യോ പു​തി​യ പ​ദ്ധ​തി​ക​ളോ സം​സ്ഥാ​ന ബ​ജ​റ്റി​ലി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വാ​സി പെ​ൻ​ഷ​ൻ തു​ക 5,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ച കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കെ​തി​രെ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു മ​ല​പ്പു​റം ജി​ല്ല മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തു​ന്ന ഡേ ​നൈ​റ്റ് മാ​ർ​ച്ചി​ന് യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. റ​മ​ദാ​നി​ൽ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച്​ ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് വി​ജ​യ​ത്തി​ന് സാ​ധ്യ​മാ​യ പ്ര​ചാ​ര​ണം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മ​ലാ​സ് റ​സ്​​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൊ​യ്‌​ദീ​ൻ കു​ട്ടി പൊ​ന്മ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ സി.​കെ. പാ​റ ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ഐ​ബ് മ​ന്നാ​നി വ​ളാ​ഞ്ചേ​രി, ഇ​സ്​​മാ​ഈ​ൽ പൊ​ന്മ​ള, ഫ​ർ​ഹാ​ൻ കാ​ടാ​മ്പു​ഴ, ഫാ​റൂ​ഖ്‌ പൊ​ന്മ​ള, മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ പു​റ​മ​ണ്ണൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ കൊ​ന്ന​ക്കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BudgetExpatriatesK.M. C.C
News Summary - Central and state budgets were ignored expatriates - Kottakal K.M. C.C
Next Story