Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യു​ടെ...

ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് കൈ​കോ​ർ​ക്കാ​ൻ പ്ര​വാ​സി​ക​ൾ ത​യാ​റാ​ക​ണം -ബു​റൈ​ദ യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
UDF convention at buraida
cancel
camera_alt

ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച യു.​ഡി.​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബു​റൈ​ദ: ലോ​ക്സ​ഭ തെ​രഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി കൈ​കോ​ർ​ക്കാ​ൻ പ്ര​വാ​സി സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് ബു​റൈ​ദ​യി​ൽ ചേ​ർ​ന്ന യു.​ഡി.​എ​ഫ് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി​യു​ടെ പ്ര​സ​ക്തി​യും കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണം ഇ​ന്ത്യ​യി​ൽ വ​രേ​ണ്ട ആ​വ​ശ്യ​ക​ത​യും വി​ശ​ദീ​ക​രി​ച്ച യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ ബു​റൈ​ദ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ കാ​മ്പ​യി​ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. നാ​ട്ടി​ലു​ള്ള കു​ടും​ബ​ത്തെ വോ​ട്ട് ചെ​യ്യാ​ൻ ബൂ​ത്തി​ൽ അ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും സം​ഘ​്പ​രി​വാ​ർ ഭ​ര​ണ​ത്തെ തു​ട​ച്ചു​നീ​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തും.

വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ‘വ​ൺ കാ​ൾ വ​ൺ വോ​ട്ട്’ എ​ന്ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ബു​റൈ​ദ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​രഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​സ് ചു​ഴ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ർ വെ​ള്ളി​ല,ന​വാ​സ് പ​ള്ളി​മു​ക്ക്, സു​ധീ​ർ കാ​യം​കു​ളം, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, ഫൈ​സ​ൽ ആ​ല​ത്തൂ​ർ,ശ​ബീ​റ​ലി ചാ​ലാ​ട്, റ​ഫീ​ഖ് അ​രീ​ക്കോ​ട്, അ​ൽ​ത്താ​ഫ് ക​ട്ടു​പാ​റ, അ​ന​സ് അ​മീ​ൻ, ശ​രീ​ഫ് ത​ല​യാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​മോ​ദ് കു​ര്യ​ൻ സ്വാ​ഗ​ത​വും ബ​ഷീ​ർ ബാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. ബു​റൈ​ദ​യി​ലെ കെ.​എം.​സി സി, ​ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF conventionSaudi NewsLok Sabha Elections 2024
News Summary - Buraida UDF convention
Next Story